പ്രിന്‍സിപ്പല്‍ ക്വാറന്റൈന്‍ ലംഘിച്ച് സ്‌കൂളില്‍; പൂട്ടിട്ട് ആരോഗ്യവകുപ്പ്

പ്രിന്‍സിപ്പാളിനും ഭാര്യക്കും കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: ക്വാറന്റൈന്‍ ലംഘിച്ച് പ്രിന്‍സിപ്പല്‍ സ്‌കൂളിലെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു. ഊര്‍ങ്ങാട്ടീരി മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് അടപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് പ്രിന്‍സിപ്പാള്‍ ചട്ടം ലംഘിച്ചത്. 

പ്രിന്‍സിപ്പലുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികളും രക്ഷിതാക്കളും ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇവരുടെ പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രിന്‍സിപ്പലിനും ഭാര്യക്കും കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച് ഇവരുടെ കുടുംബത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരോട് ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിന്നു. ഇത് വകവെക്കാതെ പ്രിന്‍സിപ്പല്‍ സ്‌കൂളലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com