വയനാട്ടില്‍ സ്വകാര്യബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 30 യാത്രക്കാര്‍ക്ക് പരിക്ക് 

കണിയാമ്പറ്റയില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 യാത്രക്കാര്‍ക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കല്‍പ്പറ്റ: വയനാട്‌ കണിയാമ്പറ്റയില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 യാത്രക്കാര്‍ക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയില്‍ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. 

കല്‍പ്പറ്റ -മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തടത്തില്‍, അപ്പൂസ് എന്നീ സ്വകാര്യ ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യാത്രക്കാരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. 

വാഹനം ഇടിച്ചതിന് പിന്നാലെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. പിന്നീട് പൊലീസ് എത്തി ഗതാഗതപ്രശ്‌നം പരിഹരിച്ചു. 
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി നഗരത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് പതിമൂന്ന് വാഹനങ്ങളെയാണ് ഇടിച്ചുതെറിപ്പിച്ചത്.  കാറുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിരുന്നു. ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത് .
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com