നടാൽ അടിപ്പാത നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം; കണ്ണൂരില്‍ നാളെ സ്വകാര്യ ബസുകള്‍ പണിമുടക്കും

ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Private buses strike in Kannur district tomorrow
കണ്ണൂര്‍-തലശ്ശേരി റൂട്ട്
Updated on
1 min read

കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാല്‍ ഒകെയുപി സ്‌കൂളിന് സമീപം അടിപ്പാത നിര്‍മിക്കുമെന്ന ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ സ്വകാര്യ ബസുകള്‍ പണിമുടക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂര്‍-തലശ്ശേരി റൂട്ടിലെ യാത്രക്കാരെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിക്കുകയെങ്കിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസുകളും സ്തംഭിക്കും. ജില്ലയിലെ സ്വകാര്യ ബസുകള്‍ പൂര്‍ണ്ണമായും സര്‍വീസ് നിര്‍ത്തിവെക്കുന്നതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ നെട്ടോട്ടമോടേണ്ടിവരും.

Private buses strike in Kannur district tomorrow
'അണികള്‍ നേതൃത്വത്തെ തിരുത്തണം'; വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നടാല്‍ ഒകെയുപി സ്‌കൂളിന് സമീപം അടിപ്പാത നിര്‍മിക്കണമെന്നത് പ്രദേശവാസികളുടെയും യാത്രക്കാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ നിലവിലെ അശാസ്ത്രീയമായ നിര്‍മാണം കാരണം അടിപ്പാതയില്ലെങ്കില്‍ കണ്ണൂര്‍-തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകള്‍ക്ക് ഏകദേശം ഏഴു കിലോമീറ്റര്‍ അധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും. അധിക ദൂരം ഓടുന്നത് ഇന്ധനച്ചെലവ് വര്‍ദ്ധിപ്പിക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇത് താങ്ങാനാവില്ലെന്നും ബസുടമകള്‍ പറഞ്ഞു. നിലവിലുള്ള സര്‍വീസ് റോഡുകളുടെ വീതിക്കുറവും ഉയരക്കുറവും വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസമാകുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

നേരത്തെ കെ.സുധാകരന്‍ എം.പി യുടെ നേതൃത്വത്തില്‍ ഈ കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും ജനങ്ങളുടെ പ്രയാസം പരിഹരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ സി. സദാനന്ദന്‍ എം.പി യും സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. ദേശീയപാത അതോറിറ്റി കാണിക്കുന്ന പിടിവാശിയാണ് അടിപ്പാത നിര്‍മ്മാണത്തിന് തടസമാകുന്നതെന്നാണ് ജനകീയ സമിതിയുടെ ആരോപണം.

Summary

Uncertainty over construction of Natal underpass; Private buses strike in Kannur district tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com