സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച

മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്‌സുമാര്‍ സമരം നടത്തിയത്.
Private hospital nurses' strike called of
നഴ്‌സുമാരുടെ സമരം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ തീരുമാനമായി. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് മധ്യസ്ഥ ചര്‍ച്ച.ചര്‍ച്ചകള്‍ പൂര്‍ത്തിയാകും വരെ സമരം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്‌സുമാര്‍ സമരം നടത്തിയത്. സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. സ്വകാര്യ മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. സമരം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടരുതെന്ന് കോടതി നിര്‍ദേശിച്ചു.

Private hospital nurses' strike called of
'അന്വേഷിക്കുന്നത് മികച്ച ഉദ്യോഗസ്ഥര്‍'; സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം നല്ലരീതിയിലെന്ന് ഹൈക്കോടതി

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നാണ് കോടതി വ്യക്തമാക്കിയത്. ആശുപത്രികളിലേക്കുള്ള പ്രവേശനകവാടം ഉപരോധിക്കരുതെന്നും കോടതി അറിയിച്ചിരുന്നു.

Summary

Private hospital nurses' strike called off; mediation talks to be held under the supervision of the High Court on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com