'പ്രിയദര്‍ശനി പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണം'; നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ അപ്പീല്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സ്വകാര്യ ബസുകള്‍ക്ക് വന്‍ നഷ്ടം ഉണ്ടാകുന്നുവെന്നും അപ്പീലില്‍ പറയുന്നു.
'Priyadarshini scheme should be implemented in private buses too
'പ്രിയദര്‍ശനി പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണം'
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ ബസുടമകളുടെ അപ്പീല്‍. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലാണ് അപ്പീല്‍ നല്‍കിയത്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സ്വകാര്യ ബസുകള്‍ക്ക് വന്‍ നഷ്ടം ഉണ്ടാകുന്നുവെന്നും അപ്പീലില്‍ പറയുന്നു.

ഇതിനു പരിഹാരമായി സ്വകാര്യ ബസുകളിലും പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കണം. ഇതിനു വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നുമാണ് ആവശ്യം. അടുത്തയാഴ്ച അപ്പീല്‍ പരിഗണിക്കുമെന്നാണ് സൂചന.

പ്രിയദര്‍ശിനി പദ്ധതിമൂലം നേരിടുന്ന സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹര്‍ജി നേരത്തെ, ഹൈകോടതിയും കോമ്പറ്റിഷന്‍ കമീഷന്‍ ഓഫ് ഇന്ത്യയും തള്ളിയിരുന്നു. അത് ചോദ്യം ചെയ്താണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ സ്വകാര്യ ബസ് ഉടമകള്‍ അപ്പീല്‍ നല്‍കിയത്. പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ വിവേചനാധികാരമെന്നാണ് കോമ്പറ്റിഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ അന്ന് ചൂണ്ടിക്കാട്ടിയത്. പ്രിയദര്‍ശനി പദ്ധതി തടയണമെന്നാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയാണിതെന്നും തടയാന്‍ കഴിയില്ലെന്നും കമീഷന്‍ വ്യക്തമാക്കിയിരുന്നു

Summary

'Priyadarshini scheme should be implemented in private buses too'; appeal filed with the National Company Law Tribunal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER