സിപിഎം അനുകൂല ട്രസ്റ്റിന്റെ സെമിനാര്‍: പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി

കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റ് യുഡിഎഫ് നേതാക്കളെയാരെയും ക്ഷണിച്ചിരുന്നില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കണ്ണൂർ: എംവിആര്‍ അനുസ്മരണ പരിപാടിയില്‍ നിന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പിന്മാറി. സിപിഎം അനുകൂല എംവിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് പിന്മാറ്റം. 

ട്രസ്റ്റ് സംഘടിപ്പിക്കുന്ന എംവി രാഘവന്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷകനായാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നത്. കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കാമെന്നേറ്റിരുന്നത്.

എംവിആർ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി വി എന്‍ വാസവനാണ്. കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റ് യുഡിഎഫ് നേതാക്കളെയാരെയും ക്ഷണിച്ചിരുന്നില്ല. സിപിഎം നേതാക്കളായ പാട്യം രാജന്‍, എംവി ജയരാജന്‍, എം കെ കണ്ണന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖര്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com