കൊണ്ടോട്ടിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് രക്തം നല്‍കിയെങ്കിലും ആരോഗ്യനില വഷളായി ശനിയാഴ്ച മരിച്ചു
reem sithara
റീം സിത്താര
Updated on
1 min read

മലപ്പുറം: കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ 24കാരി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രസവത്തിനിടെ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. മഞ്ചേരി മറിയാട് സ്വദേശി പി മുഹമ്മദ് വസീമിന്റെ ഭാര്യ റീം സിത്താര (24) ആണ് ശനിയാഴ്ച രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കൊണ്ടോട്ടി സ്വദേശികളായ ജാബിര്‍ പള്ളത്തിലും ഷരീന മന്നാറിലുമാണ് മാതാപിതാക്കള്‍.

വെള്ളിയാഴ്ച കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ റീം സിത്താര ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായെന്നും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് രക്തം നല്‍കിയെങ്കിലും ആരോഗ്യനില വഷളായി ശനിയാഴ്ച രാവിലെ മരിച്ചു. നവജാത ശിശു മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രസവത്തിനിടെ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിനോദ് പറഞ്ഞു. കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തന്നെ യുവതിയുടെ നില ഗുരുതരമായിരുന്നെന്നാണ് ലഭിച്ച വിവരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ആരംഭിച്ചതിന് പിന്നാലെയാണ് മരണമെന്നും അദ്ദേഹം പറഞ്ഞു.

reem sithara
സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്
reem sithara
'മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം'; രാഹുലിനെ കണ്ട് വിഡി സതീശന്‍; വൈകില്ലെന്ന് മറുപടി
reem sithara
കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്
Summary

Probe Begins Into Woman’s Death Following Childbirth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com