കോട്ടയം: വോട്ട് ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാർഥിയും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജിനെ കൂക്കിവിളിച്ച് നാട്ടുകാർ.
ഇതേത്തുടർന്ന് അരിശം കയറിയ പി സി ജോർജ് തിരിച്ച് അസഭ്യം വിളിച്ചാണ് മടങ്ങിയത്.
തീക്കോയി പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. പ്രതിഷേധിച്ചവരോട് പി സി ജോർജ് പറഞ്ഞതിങ്ങനെ: 'നിങ്ങളിൽ സൗകര്യമുള്ളവർ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിൻറെയൊക്കെ വീട്ടിൽ കാരണവൻമാർ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവൻമാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാർഥിക്കാം. ഞാൻ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തുപോകും. ഞാൻ ഇൗരാറ്റുപേട്ടയിൽ തന്നെ കാണും'- കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ് പി സി ജോർജ് മടങ്ങിയത്. പൂഞ്ഞാറിലെ സിറ്റിങ് എംഎൽഎയായ പി സി ജോർജ് എൽഡിഎഫിനും യുഡിഎഫിനും എതിരെയാണ് മത്സരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates