ഹൈസ്‌കൂള്‍ ടീച്ചര്‍ അടക്കം 55 തസ്തികയില്‍ ഒഴിവ്: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 22 

ഹൈസ്‌കൂള്‍ ടീച്ചര്‍ അടക്കം 55 തസ്തികയിലെ ഒഴിവുകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഹൈസ്‌കൂള്‍ ടീച്ചര്‍ അടക്കം 55 തസ്തികയിലെ ഒഴിവുകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in. എന്ന സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. സെപ്റ്റംബര്‍ 22ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് നെഫ്രോളജി-മെഡിക്കല്‍ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍-കേരളാ കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോടെക്നോളജി-കേരള കോളേജ് വിദ്യാഭ്യാസം, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ (ആയുര്‍വേദ), ലൈബ്രേറിയന്‍-കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍, ലക്ചറര്‍ ഗ്രേഡ് ക റൂറല്‍ ഇന്‍ഡസ്ട്രീസ്-ഗ്രാമവികസനം, ഡ്രാഫ്റ്റ്സ്മാന്‍-കം-സര്‍വേയര്‍-മൈനിങ് ആന്‍ഡ് ജിയോളജി, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇന്‍സ്ട്രുമെന്റ് ടെക്നോളജി-സാങ്കേതി വിദ്യാഭ്യാസ വകുപ്പ്, മേറ്റ് (മൈന്‍സ്)-കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ഗ്രേഡ് കക സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്, പ്രോഗ്രാമര്‍-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്-കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇന്റേണല്‍ ഓഡിറ്റര്‍-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, കെമിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, കാഷ്യര്‍-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, സെക്യൂരിറ്റി ഗാര്‍ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് കക/വാച്ചര്‍ ഗ്രേഡ് കകകമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍. 

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) (തസ്തികമാറ്റം വഴി)-വിദ്യാഭ്യാസം, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (തസ്തികമാറ്റം)-വിദ്യാഭ്യാസം, നഴ്സ് ഗ്രേഡ്  (ആയുര്‍വേദം)-ആയൂര്‍വേദ കോളേജുകള്‍, അമിനിറ്റീസ് അസിസ്റ്റന്റ് (എം.എല്‍.എ. ഹോസ്റ്റല്‍)-നിയമസഭാ സെക്രട്ടേറിയേറ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com