'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

പാര്‍ക്കര്‍ ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇത്തരത്തില്‍ ഒന്നിലധികം വിഡിയോകള്‍ ഉള്ളത്.
Pulsar Suni reels are attracting online harassment
Pulsar Suni reels are attracting online harassmentinstagram
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പള്‍സര്‍ സുനിയുടെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്ലോ മോഷനില്‍ കോടതിയുടെ പടിക്കെട്ടുകള്‍ ഇറങ്ങി വരുന്ന വിഡിയോ റീലാക്കിയിരുന്നു. ഇതില്‍ മാസ് ബിജിഎമ്മിന്റെ അകമ്പടിയോടെ കൂളിങ് ഗ്ലാസ് ധരിച്ച് മൊബൈലില്‍ സംസാരിച്ചാണ് വരുന്നത്. പാര്‍ക്കര്‍ ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇത്തരത്തില്‍ ഒന്നിലധികം വിഡിയോകള്‍ ഉള്ളത്.

Pulsar Suni reels are attracting online harassment
'ഈ വഷളന്റെ സിനിമയാണോ'; യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ചു; കെഎസ്ആർടിസിയിൽ പ്രതിഷേധം

ഈ വിഡിയോകളെ വിമര്‍ശിച്ച സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് പാര്‍ക്കര്‍ ഫോട്ടോഗ്രഫി. 'ഉളുപ്പുണ്ടോ' എന്ന് കമന്റിട്ട ഒരു യുവതിയോട് അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീയാണെന്നും നിന്റെ ഊഴത്തിനായി കാത്തിരുന്നോളാനുമാണ് മറുപടി കൊടുത്തത്. വിമര്‍ശിക്കുന്ന പുരുഷന്മാരോട് കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള മറുപടിയാണ് ഇതേ അക്കൗണ്ടില്‍ നിന്നും വരുന്നത്. ഇവരുടെ വീട്ടിലുള്ള സ്ത്രീകള്‍ക്ക് നേരെയും ബലാത്സംഗ ഭീഷണിയുണ്ട്. പള്‍സര്‍ സുനിയെ ന്യായീകരിച്ചും ലവ്, ഫയര്‍ ഇമോജികളും കമന്റിട്ടവരും നിരവധിയാണ്. 10,000ല്‍ അധികം ലൈക്കുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്.

Pulsar Suni reels are attracting online harassment
'വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്പില്‍ രംഗത്തിറക്കരുത്'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

എസ്‌യുവിക്ക് മുന്നില്‍ സിഗരറ്റ് കത്തിക്കുന്ന സുനിലിന്റെ വിഡിയോയും ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമകളിലെ മാസ് ഡയലോഗുകള്‍ ഉപയോഗിച്ച് എല്ലാ റീലിലും സിഗരറ്റ് കത്തിക്കുന്നതും പുകയൂതി വിടുന്നതും ഒക്കെ കാണിക്കുന്നുണ്ട്. ഒടുവില്‍ പങ്കുവച്ച പള്‍സര്‍ സുനിയുടെ വിഡിയോ തിരിച്ച് വന്നിരിക്കും എന്നാണ് കമന്റിലുള്ളത്. എന്നാല്‍ ഇത് വാര്‍ത്തയാവുകയും വിമര്‍ശിച്ച് കമന്റുകള്‍ വരികയും ചെയ്തതോടെ കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുകയാണ്.

അതേസമയം പാര്‍ക്കര്‍ ഫോട്ടോഗ്രഫിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വ്യാപകമായി രംഗത്തെത്തിയതോടെ വിഡിയോയുടെ കമന്റ് ബോക്‌സ് ഓഫ് ചെയ്തു. എന്നാല്‍ കമന്റ് ബോക്‌സിലെ അശ്ലീല മറുപടികളുടെ സ്‌ക്രീന്‍ ഷോര്‍ട്ട് സഹിതമാണ് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വിഡിയോ പങ്കുവയ്ക്കുന്നത്.

Summary

Pulsar Suni reels are attracting online harassment. The social media platform Parker Photography faces criticism for enabling rape threats against women criticizing the videos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com