

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി എന്‍ എസ് സുനില്‍ കുമാറിന്റേയും(പള്‍സര്‍ സുനി) തലശേരി സ്വദേശിയായ കൂട്ടാളി വിജീഷിന്റേയും അറസ്റ്റ് അതുവരെ കേരള സമൂഹം കാണാത്ത രീതിയിലായിരുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് വല വിരിച്ചെങ്കിലും പലയിടത്തു നിന്നും രക്ഷപ്പെട്ടു. പിന്നാലെ പിന്തുടര്‍ന്ന പൊലീസിനെ വെട്ടിച്ച് നേരിട്ട് കോടതിയില്‍ ഹാജരാകാനെത്തിയ പ്രതികളെ സിനിമാ സ്‌റ്റൈലില്‍ കോടതി മുറിക്കുള്ളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
2017 ഫെബ്രുവരി 17നു രാത്രിയാണ് കുറ്റകൃത്യം നടക്കുന്നത്. മുഖ്യപ്രതി സുനില്‍ കുമാര്‍ അറസ്റ്റിലാവുന്നത് ആറ് ദിവസത്തിന് ശേഷം ഫെബ്രുവരി 23നാണ്. ഈ ദിവസങ്ങള്‍ക്കിടയില്‍ 4 തവണ പ്രതികള്‍ പൊലീസിനെ വെട്ടിച്ചു കടന്നിരുന്നു.
പ്രതികള്‍ എറണാകുളത്ത് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങുമെന്ന രഹസ്യവിവരം എസ് ഐ അനന്തലാലിനും സംഘത്തിനും ലഭിച്ചു. തുടര്‍ന്ന് എം ജി റോഡ്, പാര്‍ക്ക് അവന്യു, ഷണ്‍മുഖം റോഡ്, ബാനര്‍ജി റോഡ് എസ്എ റോഡ് എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.
പൊലീസിന്റെ എല്ലാ നിരീക്ഷണങ്ങളേയും വെട്ടിച്ച് കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ പ്രതികള്‍ രണ്ടു പേരും പൊലീസിനെ കബളിപ്പിച്ച് കോടതിക്ക് ഉള്ളിലെത്തി. പ്രതിഭാഗം അഭിഭാഷകര്‍ അവരുടെ വണ്ടിയില്‍ പ്രതികളെ കോടതി വളപ്പിലെത്തിച്ചെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. അന്നത്തെ സെന്‍ട്രല്‍ എസ് ഐ അനന്തലാലും സംഘവും കോടതി വളപ്പിലുണ്ടായിരുന്നെങ്കിലും അവരെ പുറത്ത് നിന്ന് പിടികൂടാനായില്ല. സിനിമാ സ്റ്റൈലില്‍ അന്ന് പ്രതികളെ കോടതിക്കുള്ളില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഭാഗം അഭിഭാഷകര്‍ പ്രതിഷേധിച്ചെങ്കിലും മജിസ്‌ട്രേറ്റ് കോടതി മുറിയില്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ പൊലീസ് നടപടിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ജുഡീഷ്യറിയുടെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates