

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയില്‍ മണപ്പാട്ട് ഫൗണ്ടേഷനും അതിന്റെ സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയ്ക്കും, ചെയര്‍മാന്‍ അമീര്‍ അഹമ്മദിനെതിരെയും എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷന്റെ സിഇഒ അമീര്‍ അഹമ്മദും വിഡി സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ വിദേശത്ത് പണം പിരിച്ചു കേരളത്തിലേക്ക് അയച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ, പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുവേണ്ടി യുകെയില്‍ നിന്ന് പുനര്‍ജനിക്കായി ഫണ്ട് വന്നിരുന്നത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കായിരുന്നു. ഇത്തരത്തില്‍ 1,22,23,152 രൂപ വന്നതായും വിദേശത്തുനിന്നും വന്ന ഈ പണവുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തക്കേടുകള്‍ ഉള്ളതായുമാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. മണപ്പാട്ട് ഫൗണ്ടേഷന്‍ ഇത്തരത്തില്‍ വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോര്‍ഡുകളോ സൂക്ഷിച്ചിട്ടില്ലെന്നും എഫ്സിആര്‍എ നിയമത്തിന്റെ റൂള്‍ 19 ന്റെ ലംഘനമാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മണപ്പാട് ഫൗണ്ടേഷനെതിരെയും അതിന്റെ ചെയര്‍മാന്‍ അമീര്‍ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം നടത്തണം എന്ന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates