പുത്തൻവേലിക്കര മോളി വധക്കേസ്: പ്രതി പരിമൾ സാഹുവിന്റെ വധശിക്ഷ റദ്ദാക്കി, വെറുതെ വിട്ടു

2018 മാര്‍ച്ച് 18-ന് രാത്രിയായിരുന്നു കൊലപാതകം നടന്നത്
 Parimal Sahu
പരിമൾ സാഹു ( Parimal Sahu )
Updated on
1 min read

കൊച്ചി: പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകക്കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. അസം സ്വദേശിയായ പരിമൾ സാഹു (മുന്ന)വിനെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2018 മാര്‍ച്ച് 18-ന് രാത്രിയായിരുന്നു കൊലപാതകം നടന്നത്.

 Parimal Sahu
'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

പറവൂർ പുത്തൻവേലിക്കര സ്വദേശി മോളിയാണ് കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളിയെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്ത വീട്ടമ്മയെ കഴുത്തില്‍ കുടുക്കിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. മോളിയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്.

 Parimal Sahu
ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

പുത്തൻവേലിക്കരയിലെ കോഴിക്കടയിലെ ഡ്രൈവറായിരുന്ന പരിമൾ സാഹു. കൊലക്കേസിൽ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിമൾ സാഹുവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. വധശിക്ഷയ്ക്കു പുറമെ, ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം തടവും പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചിരുന്നു.

Summary

The High Court has quashed the death sentence of Parimal Sahu, an accused in the murder case of a housewife in Puthanvelikara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com