'ക്യാപ്റ്റന്‍ കൂള്‍'; പുതുപ്പള്ളിയിലെ വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍' 

എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച 'ക്യാപ്റ്റന്‍ കൂള്‍' ആയിരുന്നു സതീശന്‍.
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
Updated on
1 min read


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ താരം പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച 'ക്യാപ്റ്റന്‍ കൂള്‍' ആയിരുന്നു സതീശന്‍ എന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം


പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാര്‍ഥ സ്റ്റാര്‍ വി.ഡി.സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്നാല്‍ പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച 'ക്യാപ്റ്റന്‍ കൂള്‍' ആയിരുന്നു സതീശന്‍. തൃക്കാക്കരയിലും നമ്മള്‍ ഇത് കണ്ടതാണ്.'താന്‍ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ മാത്രം ഉത്തരവാദിത്തം ആയിരിക്കും, എന്നാല്‍ ഭൂരിപക്ഷം ഉയര്‍ന്നാല്‍ അത് ടീം വര്‍ക്കിന്റെ ഫലമായിരിക്കും' എന്ന് പറയാന്‍ കഴിയുന്നവരെയാണ് നമ്മള്‍ നേതാക്കള്‍ എന്ന് വിളിക്കേണ്ടത്. സതീശന്‍ ഇരുത്തംവന്ന നേതാവാണ്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ സതീശന്റെ നേതൃത്വം കോണ്‍ഗ്രസിനും മതേതരത്വത്തിനും മുതല്‍ക്കൂട്ടാണ്... അഭിനന്ദനങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com