'മാറ്റിയെന്ന് അറിഞ്ഞത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയപ്പോള്‍, അപ്പയുടെ ഓര്‍മദിനത്തില്‍ അപമാനിച്ചു'

തനിക്കെതിരായ നടപടിയില്‍ സംഘടനാ മര്യാദകള്‍ പോലും പാലിക്കപ്പെട്ടില്ലെന്നും ചാണ്ടി ഉമ്മന്റെ ആരോപിക്കുന്നു
Chandy Oommen
ചാണ്ടി ഉമ്മൻ ( Chandy Oommen )ഫയൽ
Updated on
1 min read

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിച്ചതിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം വീണ്ടും രൂക്ഷമാകുമ്പോള്‍ ഭിന്നത വെളിപ്പെടുത്തി ചാണ്ടി ഉമ്മന്‍. പാര്‍ട്ടിയിലെ തന്റെ പ്രവര്‍ത്തനകാലത്തിന് അനുസരിച്ച് പരിഗണന പോലും ലഭിച്ചില്ലെന്ന് തുറന്നടിക്കുകയാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി അറിഞ്ഞത്. സംഘടനാ മര്യാദകള്‍ പോലും തനിക്കെതിരായ നീക്കത്തില്‍ പാലിക്കപ്പെട്ടില്ലെന്നും ചാണ്ടി ഉമ്മന്റെ ആരോപിക്കുന്നു.

Chandy Oommen
സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ചാല്‍ കുട്ടിക്ക് തുടര്‍ന്നും പഠിക്കാം; ഹൈക്കോടതിക്കും മന്ത്രിക്കും നന്ദി പറഞ്ഞ് പ്രിന്‍സിപ്പല്‍

'കഴിഞ്ഞ വര്‍ഷം അപ്പയുടെ ഓര്‍മ്മ ദിനത്തില്‍ മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി അപമാനിച്ചു. എന്നെ പുറത്താക്കിയതിന് സാധുവായ കാരണം പോലും പറഞ്ഞില്ല. ഔട്ട്റീച്ച് സെല്ലിനായുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തപ്പോഴാണ് എന്നെ പുറത്താക്കിയ വിവരം ഞാന്‍ അറിഞ്ഞത്, ഔദ്യോഗിക അറിയിപ്പ് പോലും ലഭിച്ചില്ല,' എന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.

തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ആരാണെന്നും, എന്താണ് കാരണമെന്നും വ്യക്തമായി അറിയാം. ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സംഘടനാ മര്യാദകള്‍ പാലിക്കണം. എന്നോട് രാജി ആവശ്യപ്പെട്ടിരുന്നു എങ്കില്‍ രാജി നല്‍കുമായിരുന്നു. താന്‍ നേരിട്ട അനീതിയെ കുറിച്ച് മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Chandy Oommen
'മുസ്ലീം ലീഗിന്‍റെ മതേതരത്വം ചാറ്റല്‍ മഴയില്‍ ഒലിച്ചുപോവുന്ന ചായം'; വിമര്‍ശനവുമായി വെള്ളാപ്പള്ളി

തനിക്കെതിരെ ഉണ്ടായ നീക്കം എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാല്‍ പോലും അറിഞ്ഞിരുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. തന്നെ സ്ഥാനത്ത് നിന്നും നീക്കിയ സംഭവം അറിഞ്ഞ് കെ സി വേണുഗോപാല്‍ ഞെട്ടിപ്പോവുകയാണുണ്ടായത്. ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിക്കാന്‍ കെ സി വേണുഗോപാല്‍ തന്നോട് പറഞ്ഞെന്ന വിധത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ - രാഹുല്‍ മാങ്കൂട്ടത്തില്‍ സഖ്യം തന്നോട് ഇടപെട്ട രീതിയിലും ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടിപ്പിച്ചു. 2000ത്തില്‍ ആണ് പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നത്. 25 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ആദ്യമായാണ് എംഎല്‍എ ആകുന്നത് എങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മറ്റ് പല എംപിമാരെയും എംഎല്‍എമാരെക്കാളും പ്രവര്‍ത്തന പരിചയം തനിക്കുണ്ട്. ഇതിന് മതിയായ പരിഗണന ലഭിച്ചില്ലെന്നത് യാഥാര്‍ഥ്യമാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു.

Summary

Puthuppally MLA Chandy Oommen coming out against Congress and Youth Congress leaderships.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com