ബ്രിക്‌സ് ഉച്ചകോടിക്കായി പുടിന്‍ ഇന്ത്യയില്‍; ഇന്ന് മോദിയുമായി സുപ്രധാന കൂടിക്കാഴ്ച; ഷീ ജിന്‍പിങ് നാളെയെത്തും

പുലര്‍ച്ചെ 1.25 ഓടെയെത്തിയ പ്രസിഡന്റിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും റഷ്യന്‍ നയതന്ത്രജ്ഞരും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിച്ചു
Putin Lands In Delhi For BRICS Summit
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായും പ്രതിരോധം, ഊര്‍ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഇന്ത്യയിലെത്തി. പുലര്‍ച്ചെ 1.25 ഓടെയെത്തിയ പ്രസിഡന്റിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും റഷ്യന്‍ നയതന്ത്രജ്ഞരും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിച്ചു. ഇറാന്‍ ്പ്രസിഡന്റും ഇന്ന് ഉച്ചയോടെയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് നാളെ ഉച്ചയോടെയും എത്തും.

കഴിഞ്ഞയാഴ്ച ബിഷ്‌കെകില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. വര്‍ഷങ്ങളായി തുടരുന്ന റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ പരാമര്‍ശിച്ച് 'അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക്' മാറാന്‍ പ്രധാനമന്ത്രി പുടിനോട് അഭ്യര്‍ഥിച്ചിരുന്നു. ഈ യുദ്ധത്തിന് എത്രയും വേഗം അവസാനം ഉണ്ടാകണമെന്നാണ് മനുഷ്യരാശിയുടെ ആഗ്രഹമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

സന്ദര്‍ശനത്തിനിടയില്‍ റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുപ്രധാനമായ ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കും. ബ്രഹ്മോസ് മിസൈല്‍ നവീകരണം പോലുള്ള പ്രതിരോധ പദ്ധതികള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കും തന്ത്രപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഈ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

ഇതിനുപുറമേ, വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടിയില്‍ പുടിന്‍ പങ്കാളിയാകും. വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക കൂട്ടായ്മ ഉറപ്പുവരുത്തുന്നതിനും, പ്രാദേശിക സുരക്ഷ, ആഗോള സാമ്പത്തിക വ്യവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചും ഉച്ചകോടിയില്‍ മറ്റ് അംഗരാജ്യങ്ങളിലെ നേതാക്കളുമായി പുടിന്‍ ചര്‍ച്ച നടത്തും. ഉച്ചകോടിയുടെ ഭാഗമായി മറ്റ് ചില ലോകനേതാക്കളുമായും അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Summary

Putin Lands In Delhi For BRICS Summit, To Hold Bilateral With PM Modi Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com