

മലപ്പുറം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബ് എം പി. രാഹുൽ വിഷയത്തിൽ സ്ത്രീകൾ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ആകാശത്തു നിന്നു വരുന്ന പരാതികളും ഭരണകൂടം അതിനൊപ്പിച്ച് നിൽക്കുകയുമാണ് ചെയ്യുന്നത്. അബ്ദുൾ വഹാബ് പറഞ്ഞു.
രണ്ടു കൊല്ലത്തിനു ശേഷമാണോ പരാതികൾ പറയുന്നത്?. ഇവർ എവിടെയായിരുന്നു. രണ്ടുകൊല്ലം കൊണ്ടാണോ കേരളത്തിൽ മാറ്റങ്ങളുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത എല്ലാം ധാർമ്മികമായി ശരിയാണെന്നൊന്നും താൻ പറയുന്നില്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയമായിട്ടുള്ളതും വ്യക്തിഹത്യയുമാണ്. അബ്ദുൾ വഹാബ് അഭിപ്രായപ്പെട്ടു.
നിലമ്പൂര്‍ നഗരസഭ ഒന്നാം ഡിവിഷനിലെ വോട്ടറായ വഹാബ് നിലമ്പൂര്‍ മോഡല്‍ യു പി സ്‌കൂളില്‍ ഭാര്യയ്ക്കൊപ്പം എത്തി വോട്ട് ചെയ്യ്ത ശേഷം പ്രതികരിക്കുകയായിരുന്നു. സാധാരണ ഗതിയിൽ മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ നമുക്ക് സ്ത്രീകൾക്കൊപ്പം നിൽക്കാം. കാരണം അവർ എല്ലാ രംഗത്തും പിന്തള്ളപ്പെടുകയാണ്. എന്നാൽ കേരളത്തിൽ അതല്ല സ്ഥിതി. നിലവിലെ കേരളത്തിലെ സ്ത്രീ സമൂഹം ഇത്തരമൊരു അവസ്ഥ അനുവദിക്കില്ല. ഇവിടെ അതിനു ധൈര്യമുള്ള തലമുറയാണുള്ളത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. ഈ വിഷയം യുഡിഎഫിനെ ബാധിക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിനായിരിക്കും തിരിച്ചടിയാവുകയെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉദ്ദേശം സ്ത്രികള്‍ക്ക് അടക്കം ബോധ്യമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിര്‍ക്കാനോ ന്യായീകരിക്കാനോ ഇല്ലെന്നും പി വി അബ്ദുല്‍ വഹാബ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates