

മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ലെന്ന് ആവര്‍ത്തിച്ച് പിവി അന്‍വര്‍ (pv anvar). ഷൗക്കത്ത് തോല്‍ക്കാനുള്ള കാരണങ്ങള്‍ ഒന്നൊന്നായി പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പിണറായിസത്ത അവസാനിപ്പിക്കാന്‍ ഷൗക്കത്തിന് കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു.
അന്‍വറിന് മുന്നിലുള്ള വാതില്‍ അടച്ചുവെന്നാണ് സതീശന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്. ഇനി ഈ പിണറായിസത്തെ അവസാനിപ്പിക്കാന്‍ താന്‍ എന്തുചെയ്യണമെന്നും അന്‍വര്‍ ചോദിച്ചു. '2016ല്‍ 12,000 വോട്ടിനാണ് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നോട് തോറ്റത്. കഴിഞ്ഞ തവണ രണ്ടായിരത്തിലേറെ വോട്ടിനും. അദ്ദേഹത്തിനോടുള്ള ആ നാട്ടിലെ ജനങ്ങളുടെ വികാരമാണ് അവിടെ പ്രതിഫലിപ്പിച്ചത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് അത് വര്‍ധിച്ചതായാതാണ് സത്യം. എന്നെ സഹായിച്ച യുഡിഎഫ് പ്രവര്‍ത്തകരെ അദ്ദേഹം ഇപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. 2016ല്‍ താന്‍ വരുന്നതുവരെ എല്ലാവര്‍ഷവും ഒരുനിലമ്പൂര്‍പാട്ട് നടത്തും. അതിലൂടെ ഒരു കൊല്ലം ജീവിക്കാനുള്ള പണം വ്യാപാരികളുടെ കോളര്‍ പിടിച്ച് വാങ്ങും. താന്‍ എംഎല്‍എയായതോടെയാണ് അത് അവസാനിച്ചത്.
ആര്യാടന്‍ ഷൗക്കത്തിനെ മുസ്ലീം സമുദായത്തിന്റെ ആളായി ഒരാളും അംഗീകരിക്കില്ല. ഒരു മുസല്‍മാന്‍ മുസ്ലീം സമുദായത്തെ പറ്റി മോശമായിപ്പറഞ്ഞാല്‍ ആരും അംഗീകരിക്കല്ല, അതാണ് ആര്യാടന്‍ ഷൗക്കത്ത്. അതിന്റെ ഒരുദാഹരണമാണ് പികെ സൈനബയെ മഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കണ്ടത്. അവരുടെ വേഷവിതാനം പോലും ഇസ്ലാമിനെതിരൊണ്. അവിടെ കമ്യൂണിസ്റ്റുകാര്‍പോലും മതനിഷേധിക്ക് വോട്ട് ചെയ്തു. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. നിലമ്പൂരില്‍ അത് തന്നെയാണ് സ്വരാജിന് സംഭവിക്കുക. ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരെ സംസ്ഥാനം മുഴുവന്‍ പറഞ്ഞുനടന്ന ആളാണ് സ്വരാജെന്നും അന്‍വര്‍ പറഞ്ഞു.
താന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കുറെ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടതായും അന്‍വര്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ മോശപ്പെട്ട പ്രവര്‍ത്തനങ്ങളെയും പൊലീസിലെ ആര്‍എസ്എസ് വത്കരണം ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് താന്‍ എതിര്‍ത്തത്. സിപിഎമ്മിന്റെ നയങ്ങള്‍ക്കെതിരായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സഖാക്കള്‍ക്കും ജനങ്ങള്‍ക്കും നീതി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജിവച്ചത്. വേണമെങ്കില്‍ രാജിവച്ചപ്പോള്‍ തന്നെ അന്‍വര്‍ മത്സരിക്കുമെന്ന് പറയാമായിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസിന് ഒരു വഴി തുറന്നുകൊടുക്കുകയായിരുന്നു. ഇതുമൂലം മലയോരജനത കൈവിട്ട യുഡിഎഫിന് തിരിച്ചുവരാമെന്ന് കരുതിയാണ് വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടത്. വിഡി സതീശന്‍ ഉള്‍പ്പെടയുള്ള ഹരിത എംഎല്‍എമാരാണ് മലയോരജനതയെ കോണ്‍ഗ്രസിന് എതിരാക്കിയതെന്നും അന്‍വര്‍ പറഞ്ഞു. വിഎസ് ജോയി സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ 25,000 വോട്ടിനെങ്കിലും ജയിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പോലും പറഞ്ഞിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates