മലപ്പുറം: കള്ളക്കടത്ത് സംഘത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പങ്കുപറ്റുന്നോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പിവി അന്‍വര്‍ എംഎല്‍എ. പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ വിശ്വാസമാണ്. എന്നാല്‍ തനിക്ക് അത് ഇല്ല. അങ്ങനെ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളാണെന്ന അഭിപ്രായവും തനിക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു.
നായനാര്‍ മന്ത്രിസഭയില്‍ നിന്ന് ശശി എങ്ങനെയാണ് പുറത്തായതെന്ന് എല്ലാവര്‍ക്കും അറിയാം. ആ സ്വഭാവത്തില്‍ ഒരു മില്ലി മീറ്റര്‍ താഴോട്ട് പോയിട്ടില്ലെന്ന്, മാത്രമല്ല അദ്ദേഹം ഒരു സ്റ്റെപ്പ് കൂടി മുന്നിലാണെന്നാണ് തന്റെ അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് ശശിയെ അങ്ങനെ വിശ്വസിക്കുന്നതില്‍ തെറ്റില്ലെന്നും അന്‍വര്‍ പറഞ്ഞു.
'എന്റെ വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ട കെട്ടുകളുമായല്ല പി ശശിയുടെ മുന്നില്‍ പോയത്. നാട്ടുകാരുടെ പ്രശ്‌നങ്ങളുമായാണ്. അതെല്ലാം ശശി ചെയ്തുതരണമെന്ന് പറയാന്‍ താന്‍ മണ്ടനല്ല. ഞാന്‍ എട്ടുമാസമായി ശശിയുടെ അടുത്ത് പോയിട്ടില്ല. പരിപൂര്‍ണമായി തെറ്റുന്നത് സാജന്‍ സ്‌കറിയയുടെ കേസിന്റെ പിന്നാലെയാണ്. അവന്റെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങി ജാമ്യം കിട്ടാവുന്ന സാഹചര്യം ഒരുക്കിയത് എഡിജിപി അജിത് കുമാറും പി ശശിയുമാണെന്ന കാര്യത്തില്‍ തനിക്ക് ഒരു സംശയവുമില്ല. വയര്‍ലസ് ചോര്‍ത്തിയ കേസില്‍ ഇപ്പോഴും കുറ്റപത്രം കൊടുത്തിട്ടില്ല. ഇതെല്ലാം ആര്‍ക്കുവേണ്ടിയാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു. പാര്‍ട്ടിയുമായി സംസാരിച്ച ശേഷമാണ് പി ശശിയെ കാണാന്‍ പോയത്. സാജന്‍ സ്‌കറിയെ ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി കാണിച്ചുകൊടുത്തിട്ടും പോലീസ് ആ വഴിക്ക് പോയില്ല. അന്നാണ് ഞാന്‍ ഉറപ്പിക്കുന്നത് ഇവര്‍ ചതിക്കുകയാണെന്ന'് അന്‍വര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'തെളിവുണ്ടായിട്ടും എല്ലാം തിരയുകയാണ്. തിരയട്ടെ, നമുക്ക് നോക്കാം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ മഹത്വവല്‍ക്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതും അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിനു വിവരം ലഭിച്ചാല്‍ ഉടനടി കസ്റ്റംസിനെ അറിയിക്കണം. സ്വര്‍ണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസാണ്. എന്നാല്‍ കസ്റ്റംസിനെ ഒരു കേസും അറിയിച്ചിട്ടില്ല. സിഎം ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതി. ഇത് പച്ചയായി കൊണ്ടോട്ടി അങ്ങാടിയിലെ ടാക്‌സിക്കാര്‍ക്കും ഓട്ടോറിക്ഷക്കാര്‍ക്കും കടല വറക്കുന്നവര്‍ക്കും അറിയാം. ഞാന്‍ തെളിവ് കൊടുക്കാന്‍ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ എഡിജിപിയെ മാറ്റാത്തതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല'' അന്‍വര്‍ വിശദീകരിച്ചു.
'പരാതി നല്‍കിയ രീതി ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് 100 ശതമാനം ശരിയാണ്. എന്നാല്‍ താന്‍ ഈ കാര്യങ്ങളൊക്കെ നിരവധി തവണ എകെജി സെന്ററില്‍ അറിയിച്ചിരുന്നു. കോടിയേരി സഖാവ് ഉള്ള കാലം മുതല്‍ പരാതി കൊടുക്കാറുണ്ട്. നാലോ അഞ്ചോ തവണ പാര്‍ട്ടി സെക്രട്ടറിക്കും പൊളിറ്റിക്കല്‍ സെക്രട്ടറിക്കും പരാതി കൊടുത്തിട്ടുണ്ട്. താന്‍ പഴയ കോണ്‍ഗ്രസുകാരനാണ്. ഇഎംഎസും പഴയ കോണ്‍ഗ്രസാണ്. അദ്ദേഹം കെപിസിസി സെക്രട്ടറിയായിരുന്നു' - അന്‍വര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates