'മതപരമായ വിശ്വാസങ്ങളെയും മൂല്യങ്ങളെയുമാണ് സംരക്ഷിച്ചത്'; കാന്തപുരത്തിന് പിന്തുണയുമായി പിവി അന്‍വര്‍

എ കെ ബാലന്‍ ഖുര്‍ആന്‍ പഠിച്ചുകഴിഞ്ഞെങ്കില്‍ തല്‍ക്കാലം കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് സമയം കണ്ടെത്തുന്നതിന് പകരം അദ്ദേഹം സമയം കണ്ടെത്തേണ്ടത് പിണറായി സഖാവിനെ തിരുത്താനാണ്
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍
Edited By:
Updated on
2 min read

സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് ആവര്‍ത്തിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ പിന്തുണച്ച് പിവി അന്‍വര്‍. മതപരമായ വിശ്വാസങ്ങളെയും, മൂല്യങ്ങളെയും സംരക്ഷിക്കുക. അതാതു സമുദായ അംഗങ്ങള്‍ക്ക് ആത്മീയമായ ദിശാബോധം നല്‍കുക. അവരവരുടെ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുക എന്നുള്ളതാണ്. അത്തരത്തിലൊരു അഭിപ്രായ പ്രകടനമാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയിട്ടുള്ളത്. ഇത് വിശ്വാസികളോടും പണ്ഡിതസഭയോടും നടത്തിയ ഒരു ഉദ്‌ബോധനമാണ് എന്നിരിക്കെ ഈ വിഷയത്തെ പര്‍വ്വതീകരിച്ച് അതില്‍ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങള്‍ തികച്ചും അപലപനീയമാണെന്ന് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്.തിരഞ്ഞെടുപ്പില്‍ അമ്പെ പരാജയപ്പെട്ടവര്‍ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങള്‍ എന്നോര്‍ക്കുന്നത് നല്ലതാണ്.കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഒരു സമുദായിക നേതാവിനെ മാലയും തലപ്പാവും അണിയിച്ചവരാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുന്നത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്'- അന്‍വര്‍ കുറിപ്പില്‍ പറയുന്നു.

പിവി അന്‍വറിന്റെ കുറിപ്പ്

പണ്ഡിതരുടെയും പണ്ഡിത സഭകളുടെയും ജോലി എന്താണ്?

മതപരമായ വിശ്വാസങ്ങളെയും,മൂല്യങ്ങളെയും സംരക്ഷിക്കുക.അതാതു സമുദായ അംഗങ്ങള്‍ക്ക് ആത്മീയമായ ദിശാബോധം നല്‍കുക. അവരവരുടെ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുക തുടങ്ങിയവയെല്ലാമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം തന്നെയാണ് ബഹുമാന്യനായ കാന്തപുരം ഉസ്താതും നടത്തിയിട്ടുള്ളത്.ഉസ്താദിന്റെയും ഉസ്താദിന്റെ പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് ഉസ്താദിന് തികച്ചും അവകാശവും അധികാരവും ഉണ്ട്.മാത്രമല്ല ഇത് തികച്ചും വിശ്വാസികളോടും പണ്ഡിതസഭയോടും നടത്തിയ ഒരു ഉദ്‌ബോധനമാണ് എന്നിരിക്കെ ഈ വിഷയത്തെ പര്‍വ്വതീകരിച്ച് അതില്‍ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങള്‍ തികച്ചും അപലപനീയമാണ്.

യുദ്ധരംഗത്ത് പോലും ഇടപെട്ട വനിതകള്‍ ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമാണ്.സമകാലിക സാഹചര്യത്തില്‍ കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഈ സമുദായത്തിലെ വനിതകള്‍ അടക്കം നേടിയെടുത്ത പുരോഗതിക്ക് ഉസ്താദും ഉസ്താദിന്റെ പ്രസ്ഥാനവും വഹിച്ച പങ്കും നിസ്തുലമാണ്.

ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്.തിരഞ്ഞെടുപ്പില്‍ അമ്പെ പരാജയപ്പെട്ടവര്‍ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങള്‍ എന്നോര്‍ക്കുന്നത് നല്ലതാണ്.കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഒരു സമുദായിക നേതാവിനെ മാലയും തലപ്പാവും അണിയിച്ചവരാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുന്നത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

അതുപോലെ,എ കെ ബാലന്‍ സഖാവിന്റെ ഖുര്‍ആന്‍ പഠനം ശരിയായ രീതിയില്‍ അല്ല എന്നുവേണം അനുമാനിക്കാന്‍.അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പഠനം എവിടം വരെ എത്തിയെന്ന് അറിയാനും എനിക്ക് കൗതുകകരമായ ആകാംക്ഷയുണ്ട്.

മാത്രമല്ല ഖുര്‍ആന്‍ പഠിച്ചുകഴിഞ്ഞെങ്കില്‍ തല്‍ക്കാലം കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് സമയം കണ്ടെത്തുന്നതിന് പകരം അദ്ദേഹം സമയം കണ്ടെത്തേണ്ടത് പിണറായി സഖാവിനെ തിരുത്താന്‍ തന്നെയാണ്.കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ആവശ്യപ്പെടുന്നതും അതാണ്.

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍
'പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം'; സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് കാന്തപുരം
Summary

PV Anvar support Kanthapuram A. P. Aboobacker Musliyar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kanthapuram Aboobacker Musliyar
Jinto John
Kanthapuram AP Aboobacker Musliyar
pv anvar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com