തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു..കോഴിക്കോട് ജെഡിടി ഇസ്ലാം സ്കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറന്നതായി ആരോപണം. രാവിലെ പതിനൊന്നരയോടെയാണ് സ്ട്രോങ് റൂം തുറന്നത്. എന്നാല്‍ ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നത്..രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് പിവി അന്‍വര്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. അന്‍വറിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചെന്നും സംസ്ഥാന സെക്രട്ടറി വി ശിവദാസ് പറഞ്ഞു. അന്‍വര്‍ പാര്‍ട്ടിയിലെടുക്കാന്‍ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം പുറത്തുവിട്ടു..ഛത്തീസ്ഗഢിലെ ജാഷ്പൂരില്‍ മരത്തിലിടിച്ച് വിമാനം വനമേഖലയില്‍ തകര്‍ന്നു വീവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്വകാര്യ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നതെന്നാണ് വിവരം. നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഖുരാസഗഢ ഗ്രാമത്തിന് സമീപമുള്ള രതന്‍പഹ്ലി വനത്തിലാണ് അപകടം നടന്നത്..ഡ്രൈവറുടെ പരിചയക്കുറവാണ് വാല്‍പ്പാറ അപകടത്തിന് കാരണമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഡ്രൈവര്‍ക്ക് ചുരം റോഡിലെ ഇറക്കങ്ങളില്‍ വേണ്ടത്ര പരിചയമില്ലാത്തതിനാലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗിയര്‍ ഡൗണ്‍ ചെയ്യാതെ വാഹനം ഇറക്കം ഇറങ്ങിയതും വളവുകളില്‍ പുലര്‍ത്തേണ്ട ജാഗ്രതക്കുറവുമാണ് അപകടത്തിന് ആക്കം കൂട്ടിയത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates