തുടര്‍ച്ചയായ മൂന്നാം ദിവസവും വീട്ടില്‍ പെരുമ്പാമ്പ്; ആശങ്കയില്‍ വീട്ടുകാര്‍

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലും വീടിനു സമീപത്തു നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു
Python
Python
Updated on
1 min read

പത്തനംതിട്ട : കോന്നി ഇലകൊള്ളൂരില്‍ വീടിന്റെ പരിസരത്തു നിന്നും മൂന്നാം ദിവസവും പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി. ഇളകൊള്ളൂര്‍ സ്വദേശി നന്ദുകുമാറിന്റെ വീട്ടിലാണ് ഇന്നും പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലും വീടിനു സമീപത്തു നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു.

Python
അമ്മയെയും മകനെയും കൊലപ്പെടുത്തി?, വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍; ഇളയ മകന്‍ ഒളിവില്‍

വെള്ളിയാഴ്ച രാത്രി കുഞ്ഞുമായി ഇരിക്കുമ്പോഴാണ് സിറ്റൗട്ടിന്റെ കമ്പിയില്‍ പാമ്പ് ചുറ്റിപ്പിണഞ്ഞ് ഇരിക്കുന്നത് കണ്ടത്. വിവരം അറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. ശനിയാഴ്ച വൈകീട്ട് വീണ്ടും വീടിന്റെ മുറ്റത്ത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. വീട്ടുകാര്‍ തന്നെ പാമ്പിനെ പിടികൂടി ചാക്കിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു.

Python
ആളില്ലാത്ത വീടിന്റെ ബാത്റൂമിൽ അവശനിലയിൽ; കാണാതായ മാങ്കുളം ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി

ഇന്ന് വീണ്ടും മുറ്റത്തു നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. വീട്ടുകാര്‍ പിടികൂടി ബക്കറ്റിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പാമ്പിനെ ജനങ്ങള്‍ തന്നെ പിടികൂടരുതെന്നും, അപകടമാണെന്നും ആര്‍ആര്‍ടി മുന്നറിയിപ്പ് നല്‍കി. സമീപത്ത് പെരുമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു കാണുമെന്ന സംശയത്തെത്തുടര്‍ന്ന്, നാട്ടുകാര്‍ അടുത്തുള്ള പറമ്പുകളിലെ കാടുകള്‍ വെട്ടിത്തെളിക്കുകയാണ്.

Summary

Python found in house for third consecutive day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com