ഒന്നും രണ്ടും അല്ല... 4 എണ്ണം! ആലപ്പുഴ ന​ഗര മധ്യത്തിൽ നിന്ന് പെരുമ്പാമ്പുകളെ പിടികൂടി

റാന്നിയിലെ വനത്തിൽ തുറന്നുവിട്ടു
pythons captured Alappuzha
pythons
Updated on
1 min read

ആലപ്പുഴ: ജില്ലയിൽ ശവകോട്ടപ്പാലത്തിനു താഴെ നിന്നു നാല് പെരുമ്പാമ്പുകളെ പിടികൂടി. വ്യാഴാഴ്ച രാവിലെ 11.30നാണ് സംഭവം. വാടക്കനാലിനു സമീപത്ത് നിന്നാണ് കൂറ്റൻ പെരുമ്പാമ്പുകളെ പിടികൂടിയത്. വഴി യാത്രക്കാരാണ് പമ്പുകളെ കണ്ടത്. വാർഡ് കൗൺസിലറെ വിവരം അറിയിച്ചതിനു പിന്നാലെ പമ്പുകളെ പിടിക്കുന്നതിൽ വൈദ​ഗ്ധ്യമുള്ള മുല്ലയ്ക്കൽ നെല്ലിയാകുന്നേൽ ജിബി ജോസ് എത്തി പാമ്പുകളെ ഓരോന്നിനേയും പിടികൂടുകയായിരുന്നു.

പാമ്പുകളെ കാണാൻ നാട്ടുകാരും തടിച്ചുകൂടി. അരമണിക്കൂറിലേറെ സമയമെടുത്താണ് ഓരോന്നിനെയും കരക്കെത്തിച്ചത്. പിടികൂടുന്നതിനിടെ ഒരുപാമ്പ് ചീറിയടുത്തത് ആശങ്കക്കിടയാക്കി.

pythons captured Alappuzha
സ്കൂളിൽ നിന്നു മടങ്ങുമ്പോൾ വളർത്തു നായകൾ ആക്രമിച്ചു; പ്ലസ് ടു വിദ്യാർഥിനിക്ക് ​ഗുരുതര പരിക്ക്; ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടെന്ന് ആരോപണം

മൂന്ന് പാമ്പുകളെ വലയിലാക്കി പാമ്പുപിടുത്തക്കാരൻ പോയെങ്കിലും നാട്ടുകാർ പിരിഞ്ഞുപോയില്ല. വീണ്ടും പാമ്പുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ തിരച്ചിലിനിറങ്ങി. പുല്ലിനുള്ളിലുണ്ടായിരുന്ന മറ്റൊന്നിനെ കൂടി നാട്ടുകാർ പിടികൂടി അധികൃതർക്ക് കൈമാറി. പിടികൂടിയ പെരുമ്പാമ്പുകളെ വനം വകുപ്പിന്റെ നേതൃത്വത്തിൽ റാന്നിയിലെ വനത്തിൽ തുറന്നുവിട്ടു.

pythons captured Alappuzha
സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും, ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാതാകും; മാറ്റങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍
Summary

Four pythons were caught from under the Savakotta bridge in the Alappuzha district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com