'സൂംബ ഡാന്‍സില്‍ എന്താണ് തെറ്റ്? കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണം'

കുട്ടികളില്‍ മാനസിക ശാരീരിക ഉല്ലാസം നല്‍കുന്നതാണ് സൂംബ
R Bindhu
മന്ത്രി ആര്‍ ബിന്ദു(R Bindu)എക്സ്പ്രസ്
Updated on
1 min read

തിരുവനന്തപുരം: സ്‌കൂളുകളിലെ സുംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. സൂംബ ഡാന്‍സില്‍ എന്താണ് തെറ്റെന്ന് ചോദിച്ച മന്ത്രി, കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കുട്ടികളില്‍ മാനസിക ശാരീരിക ഉല്ലാസം നല്‍കുന്നതാണ് സൂംബയെന്നും മന്ത്രി വിശദീകരിച്ചു.

R Bindhu
അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍; വേണ്ടെന്ന് രാഷ്ട്രീയകാര്യസമിതി; ഭിന്നത

സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗമാണ് രംഗത്തെത്തിയത്. ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് സൂംബ ഡാന്‍സെന്നും രക്ഷിതാക്കള്‍ ഉയര്‍ന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

R Bindhu
കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നത് ജാതിയും മതവും നോക്കി; തമ്മില്‍ തല്ല് നിര്‍ത്തിയാല്‍ ജയിക്കുമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

സ്‌കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ സൂംബ പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബ. പല സ്‌കൂളികളിലും പി ടി എ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.

Summary

Minister R Bindu responded to the criticism raised by the entire youth community against Zumba dance in schools.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dr. Jinto John
MV Govindan
43 liters of foreign liquor seized in pathanamthitta
Abdul Rahim
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com