Sreelekha R
Sreelekha R

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

കേസിന്റെ പോക്കില്‍ ഉള്‍പ്പെടെ സംശയം പ്രകടപ്പിക്കുന്ന നിലയിലായിരുന്നു പോസ്റ്റ്
Published on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് ആര്‍ ശ്രീലേഖ. കണ്ഠരര് രാജീവരെ 30 വര്‍ഷത്തിലേറെയായി അറിയാം. അറിഞ്ഞുകൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും തന്ത്രി ചെയ്യില്ലെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ശ്രീലേഖ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.

Sreelekha R
'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

കേസിന്റെ പോക്കില്‍ ഉള്‍പ്പെടെ സംശയം പ്രകടപ്പിക്കുന്ന നിലയിലായിരുന്നു പോസ്റ്റ്. കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഭക്തജനങ്ങള്‍ കണ്ണ് തുറന്നൊന്നു കാണാന്‍ അപേക്ഷിക്കുന്നു. അന്വേഷണം ആരംഭിച്ച് നാളുകളായിട്ടും എവിടെയാണ് ഭഗവാന്റെ സ്വര്‍ണ്ണം? അത് പോലും പിടിച്ചെടുക്കാതെ ആര്‍ക്കു വേണ്ടിയാണ്, ആചാരലംഘനം നടത്തിയെന്ന് പറഞ്ഞുള്ള ഈ അറസ്റ്റ് എന്നുമായിരുന്നു പോസ്റ്റിലെ ഉള്ളടക്കം.

Sreelekha R
ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

മന്ത്രി ആയാലും തന്ത്രി ആയാലും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ പിടിക്കപ്പെടണം എന്നും നിയമം നിയമത്തിന്റെ വഴിയില്‍ത്തന്നെ പോകണം എന്നുമായിരുന്നു അറസ്റ്റിനോട് പ്രതികരിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ നടത്തിയ പ്രതികരണം. ഇതിനിടെയാണ് ആര്‍ ശ്രീലേഖ തന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയത്.

Summary

R Sreelekha on SIT arrests senior Tantri Kandararu Rajeevaru in Sabarimala gold theft case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com