'ആ പെണ്‍കുട്ടിയുടെ പേര് വിക്കിപീഡിയയില്‍ വരെ ഉണ്ട്; അന്വേഷിച്ചാല്‍ മനസിലാകും; പോക്‌സോ കേസ് നിലനില്‍ക്കില്ല'

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും അറിഞ്ഞുകൊണ്ട് അതിജീവിതയ്‌ക്കെതിരെ ഒന്നും ചെയ്യില്ലെന്നും ശ്രീലേഖ
R Sreelekha
R Sreelekha SM ONLINE
Updated on
1 min read

തിരുവനന്തപുരം: സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയ സംഭവത്തില്‍ തനിക്കെതിരെ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. താന്‍ പേര് പറഞ്ഞ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും അത് പൊലീസ് അന്വേഷിച്ചാല്‍ മനസിലാകുമെന്നും ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും അറിഞ്ഞുകൊണ്ട് അതിജീവിതയ്‌ക്കെതിരെ ഒന്നും ചെയ്യില്ലെന്നും ശ്രീലേഖ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

R Sreelekha
കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മറിയ ഉമ്മന്‍, നേതാക്കളോട് സംസാരിച്ചു; റിപ്പോര്‍ട്ട്

'കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വളരെ അധികം പ്രവര്‍ത്തിയച്ചയാളാണ് ഞാന്‍. നിര്‍ഭയ സ്‌കീം വന്നപ്പോള്‍ അതിന്റെ നോഡല്‍ ഓഫീസര്‍ ആയിരുന്നു. ഇപ്പോള്‍ പോക്‌സോ കേസ് വന്നിരിക്കുന്നത് 2021ലോ 2020ലോഞാന്‍ ചെയ്ത വീഡിയോയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനാണ്. കിളിരൂര്‍ കേസ് ആണ് ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത്. ആ കേസ് ഞാന്‍ നേതൃത്വം നല്‍കിയ ടീമാണ് അന്വേഷിച്ചത്. അതില്‍ എല്ലാ പ്രതികളെയും ശിക്ഷിക്കുകയും ചെയ്തു. ആ കുട്ടിയുടെ പേര് എഫ്‌ഐആറില്‍ മൈനര്‍ എന്നാണ് എഴുതിയതെങ്കിലും അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയായതാണെന്ന് വെളിവായിട്ടുണ്ട്. മരണപ്പെടുമ്പോള്‍ അവരുടെ പ്രായം ഇരുപതിനോട് അടുപ്പിച്ചായിരുന്നു. ആ കുട്ടി മൈനര്‍ അല്ല. പോക്‌സോ കേസ് നില്‍ക്കില്ല. പൊലീസ് അന്വേഷിച്ചാല്‍ മനസിലാകും'

R Sreelekha
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

'ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതുമുതല്‍ തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പരാതികള്‍. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുകയാണ്. ഒരമ്മയും ഒരുസ്ത്രീയും ഒരുപൊലീസ് ഉദ്യോഗസ്ഥയുമായ ഞാന്‍ ഒരു പെണ്‍കുട്ടിക്കോ സ്ത്രീക്കോ പീഡനത്തിന് ഇരയായ വ്യക്തിക്കോ ദോഷകരമായ ഒന്നും ചെയ്യില്ല. കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ പേര് വിക്കിപിഡിയയില്‍ ഉള്‍പ്പടെ ഉണ്ട്. അത് എല്ലാവര്‍ക്കും അറിയാം. മരണപ്പെട്ട് കഴിഞ്ഞശേഷം അത് എല്ലാവരും അറിയുന്ന വാര്‍ത്തയായ ശേഷം വര്‍ഷം തോറും അവര്‍ക്ക് ആദരമായി മെഴുകുതിരി കത്തിക്കന്ന സമയത്ത് ആ പേര് പുറത്തുവരുന്നത് ആരെയും മാനസികമായി വിഷമിപ്പിക്കന്നതല്ല' ആര്‍ ശ്രീലേഖ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com