'എത്രാമത്തെ തവണയാണ് ഇങ്ങനെ ആരോപണങ്ങള്‍ കേള്‍ക്കുന്നത്? ചര്‍ച്ച ചെയ്യാതിരിക്കാനാവുമോ?; യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വനിതാ നേതാവിന്‍റെ ശബ്ദ സന്ദേശം

'ചര്‍ച്ച ചെയ്യാതിരിക്കുന്നത് എങ്ങനാ സുഹൃത്തെ?. ഇത് എത്രാമത്തെ വിഷയമാണ്'
Rahul Mamkootathil, R V Sneha
Rahul Mamkootathil, R V Snehaഫെയ്സ്ബുക്ക്
Updated on
1 min read

കോഴിക്കോട്:  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം. എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി നില്‍ക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട വോയ്‌സ് ക്ലിപ്പില്‍ ആവശ്യപ്പെട്ടു.

Rahul Mamkootathil, R V Sneha
'തന്നെയല്ലാതെ ആരെ ചൂണ്ടിക്കാണിക്കാനാണ് ?'; ഫോണ്‍ സംഭാഷണം പുറത്ത്, രാഹുല്‍ കൂടുതല്‍ കുരുക്കിലേക്ക്

ചര്‍ച്ച ചെയ്യാതിരിക്കുന്നത് എങ്ങനാ സുഹൃത്തെ?. ഇത് എത്രാമത്തെ വിഷയമാണ്. ഓരോരുത്തരു വന്ന് ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍ ഇതൊക്കെ കേട്ടുകൊണ്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉള്ള കാര്യം പറയാം. എന്നെക്കുറിച്ച് ഇങ്ങനെ മോശമായി പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും. ഇതിനകത്ത് ഒത്തിരി പെമ്പിള്ളേര് ഉള്ള പ്രസ്ഥാനമാണ്. നിങ്ങള്‍ അങ്ങനെ സംസാരിക്ക്... എന്നും സ്‌നേഹ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

ഇവര്‍ക്കൊക്കെ എതിരെ കൊണ്ടുപോയി കേസു കൊടുക്ക്. എന്തിനാ പ്രസിഡന്റിന്റെയൊക്കെ പേരു വലിച്ചിഴയ്ക്കുന്നത്. ഇതിനു മുമ്പും യൂത്ത് കോണ്‍ഗ്രസിന്റെ കമ്മിറ്റികള്‍ ഉണ്ടായിരുന്നു. ഇങ്ങനത്തെ വിഷയങ്ങള്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ ഒതുക്കാനാണെങ്കിലും വളര്‍ത്താനാണെങ്കിലും ഇങ്ങനെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍, ഇത് സാധാരണ മനുഷ്യരുള്ള കേരളമാണ്. നിങ്ങള്‍ അതു മനസ്സിലാക്ക്. ആരോപണങ്ങള്‍ എപ്പോഴും ചിരിച്ചു തള്ളാനാകില്ല. ഇതിനു മുമ്പ് ഞാനൊരു വോയ്‌സ് ഇട്ടിട്ടുണ്ടോയെന്നും സ്‌നേഹ ചോദിക്കുന്നു.

Rahul Mamkootathil, R V Sneha
രാഹുല്‍ തെറിക്കും, രാജി വാങ്ങാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം; നിയമസഭാ സീറ്റ് നല്‍കില്ല

ചര്‍ച്ച ചെയ്യേണ്ടത് ചര്‍ച്ച ചെയ്യുക തന്നെ വേണം. ചര്‍ച്ച ചെയ്യാതിരിക്കേണ്ട കാര്യമെന്താണ്. അദ്ദേഹം സംസ്ഥാന അധ്യക്ഷനല്ലേ, സ്വാഭാവികമായും ചര്‍ച്ച ചെയ്യണം. ആരോപണങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കണം. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനുണ്ട്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കേണ്ട കടമയും ഉത്തരവാദിത്തവും രാഹുല്‍ മാങ്കൂട്ടത്തിലിനുണ്ട്. ആരോപണങ്ങള്‍ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സാര്‍, വിഷയം അന്വേഷിക്കട്ടെ എന്നു പറഞ്ഞില്ലേ. അതാണ് താന്‍ ഉന്നയിക്കുന്നത്. ആര്‍ വി സ്‌നേഹ പറഞ്ഞു.

കാര്യങ്ങള്‍ സമൂഹത്തെ അറിയിക്കേണ്ട ബാധ്യത രാഹുലിനുണ്ട്. മെഗാ സീരിയലിലെ എപ്പിസോഡുപോലെ ഒരോ ദിവസവും തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ വരുന്ന കാര്യത്തില്‍, സമൂഹത്തെ അറിയിക്കേണ്ട ബാധ്യത പ്രസ്ഥാനത്തിനുണ്ട്. മാധ്യമങ്ങളില്‍ വെണ്ടക്ക അക്ഷരത്തില്‍ വാര്‍ത്ത വന്നിട്ടും മൗനം പാലിക്കുന്നത് ശരിയല്ല. ഇതു ശരിയായ പ്രവണതയല്ല. സംഘടന ഇതിനോട് പ്രതികരിക്കണം. സത്യം സമൂഹത്തെ അറിയിക്കാന്‍ സംഘടനക്ക് ബാധ്യതയുണ്ട്. ഡിവൈഎഫ്‌ഐ നേതാവിനെതിരെയാണ് ഇത്തരം ആരോപണം വന്നതെങ്കില്‍ അവര്‍ പ്രതികരിച്ചേനെയെന്നും സ്‌നേഹ പറയുന്നു.

Summary

Criticism against Rahul Mamkootathil in the Youth Congress State Committee's WhatsApp group.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com