'തെരഞ്ഞെടുപ്പ് കളം പിടിക്കാന്‍ കോണ്‍ഗ്രസ്'; പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍

 Rahul Gandhi
രാഹുല്‍ ഗാന്ധി
Updated on
1 min read

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. 3 ജില്ലകളിലായി 4 പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുല്‍ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണ അവസാനിക്കാന്‍ 4 ദിവസം മാത്രം ശേഷിക്കെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ വീണ്ടും പ്രചാരണത്തിനായി എത്തുന്നത്.

 Rahul Gandhi
കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

രാവിലെ 10 മണിക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന രാഹുല്‍ ആദ്യം ആലപ്പുഴയിലെ പൊതുയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കട്ടപ്പനയിലേക്ക് പോകും. എറണാകുളം ജില്ലയില്‍ രണ്ട് പരിപാടികളാണ് ഉള്ളത്. കൊച്ചിയില്‍ മുഹമ്മദ് ഷിയാസിന് വേണ്ടിയും കുന്നത്തുനാട്ടില്‍ വി പി സജീന്ദ്രനുവേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രാരണ വിഷയങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ആവേശം പകരുന്നതാണ്.

Summary

Rahul Gandhi to visit Kerala again today to excite workers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com