മാന്യതയുടെ മുഖംമൂടി വലിച്ചുകീറും; എല്ലാം ഡയറിയിലുണ്ട്; കൂടുതല്‍ പറയിക്കരുത്; വെല്ലുവിളിയുമായി ഉണ്ണിത്താന്‍

എനിക്ക് സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സുകാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. എനിക്ക് മറിയാമ്മയുടെയും മറിയത്തിന്റെയും ചാണ്ടി ഉമ്മന്റെയും സര്‍ട്ടിഫിക്കറ്റ് മതി
Rahul Mamkootathil behind cyberattack against me at Shafi Parambil's behest: Rajmohan Unnithan
ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും
Edited By:
Updated on: 
3 min read

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ ഷാഫി പറമ്പിലിനെ കടന്നാക്രമിച്ച് വീണ്ടും രാജ്മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും രാഹുല്‍ ഷാഫി പറമ്പിലിന് വേണ്ടിയാണ് ഇത് നടത്തുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. പെട്ടി താങ്ങികളെ കൊണ്ട് അത് ചെയ്യിക്കുന്ന ആളുകള്‍ നിര്‍ത്തണം. ഇല്ലെങ്കില്‍ മാന്യതയുടെ മുഖംമൂടി ഞാന്‍ വലിച്ചുകീറും. ആശാന്റെയും ശിഷ്യന്റെയും കാര്യങ്ങള്‍ എന്റെ ഡയറിയിലുണ്ട്. ആക്രമണം നിര്‍ത്താന്‍ ഷാഫിയോട് പറഞ്ഞോളൂവെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി.

'ഷാഫി പറമ്പിലിനെതിരെ ഞാന്‍ അരുതാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. എ ഗ്രൂപ്പില്‍ ഇല്ലെന്നാണ് പറഞ്ഞത്. എനിക്കെതിരായ ആക്രമണം ചില കോണ്‍ഗ്രസ് നേതാക്കള്‍ ആസ്വദിക്കുകയാണ്. ഈ ആസ്വാദനത്തിനൊന്നും അധികം ആയുസില്ല. എനിക്ക് സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സുകാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. എനിക്ക് മറിയാമ്മയുടെയും മറിയത്തിന്റെയും ചാണ്ടി ഉമ്മന്റെയും സര്‍ട്ടിഫിക്കറ്റ് മതി. ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞെന്ന് മനസിലായപ്പോള്‍ മറുകണ്ടം ചാടിയവരാണ് സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സുകാര്‍. രണ്ട് ക്ലൂ ഞാന്‍ തരാം. അതിന്റെ കാരണം പിന്നീട് പറയാം. പനമ്പള്ളി നഗറിലെ ഒരു നേതാവ് കാലുപിടിച്ച് അപേക്ഷിച്ചിട്ടുണ്ട്. പിന്നെ ഒരു നേതാവിന്റെ കാറിന്റെ നമ്പര്‍ ട്വന്റി 20 ആണ്'- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

സോളാര്‍ കേസ് വന്നപ്പോള്‍ പ്രതിച്ഛായഭയം ഓര്‍ത്ത് ഉമ്മന്‍ ചാണ്ടിയെ കൈവിട്ട് ഓടിയൊളിച്ചവരാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി ശിഷ്യന്‍മാര്‍. ഉമ്മന്‍ചാണ്ടി മരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഉമ്മന്‍ചാണ്ടിയുമായി കുടപിടിച്ചുനില്‍ക്കുന്ന ചിത്രം വന്നത്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി പറഞ്ഞാല്‍ തന്റെ ഭാവി അപകടത്തിലാകുമോ എന്നുകണ്ടുകൊണ്ട് പ്രതിച്ഛായ വാദികള്‍ തലയില്‍ മുണ്ടിട്ട് ഓടിയൊളിച്ചു. അന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പമുണ്ടായിരുന്നത് സിദ്ദിഖ് മാത്രമാണ്. സോളാര്‍ കേസില്‍ ആരോപണവിധേയരായ കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവരെ രക്ഷിക്കാനാണ് ഞാന്‍ ശമം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താന്‍. തനിക്ക് ഉമ്മന്‍ചാണ്ടിയോട് ഒരു കടപ്പാടും ഇല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

'എനിക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമാണ്. ഇതെല്ലാം ഓര്‍ഗാനിക്ക് അല്ല ഓര്‍ഗനൈസ്ഡ് ആണ്. കുറെ പെട്ടിത്താങ്ങികളാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഞാന്‍ ഷാഫി പറമ്പിലിനെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരുകാര്യത്തിലേക്കും കടന്നുപോയിട്ടില്ല. ഷാഫി ഇപ്പോള്‍ എ ഗ്രൂപ്പില്‍ അല്ലെന്നാണ് പറഞ്ഞത്. കെസി ജോസഫ് കറകളഞ്ഞ എ ഗ്രൂപ്പുകാരനാണ്. ബെന്നിയും അതുതന്നെ. ഷാഫി പറമ്പില്‍ എ ഗ്രൂപ്പാണെന്ന് പറഞ്ഞാല്‍ അത് എട്ടാമത്തെ അത്ഭുതമാണെന്നേ ഞാന്‍ പറയൂ. അത് ഞാന്‍ അംഗികരിക്കില്ല. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ്. സോളാര്‍ കേസില്‍ ചാനലായ ചാനലിലെല്ലാം വാര്‍ത്തകള്‍ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പ്രൊട്ടക്റ്റ് ചെയ്ത ആളാണ് ഞാന്‍. പ്രതിപക്ഷം മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഈ ഉമ്മന്‍ചാണ്ടി പ്രേമികളെ ആരെയും ഞാന്‍ അവിടെ കണ്ടില്ല.

ഉമ്മന്‍ചാണ്ടിയുടെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അതിന് പ്രത്യാക്രമണം നടത്തിയത് ഞാന്‍ മാത്രമാണ്. പിറ്റേദിവസം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജനശതാബ്ദിയില്‍ വരികയായിരുന്ന ഞാന്‍ കണ്ണ് തുറന്നപ്പോള്‍ കണ്ടത് പിആര്‍എസ് ആശുപത്രിയിലാണ്. ട്രെയിനില്‍ മുഴുവന്‍ തിരുവന്തപുരത്ത് സോളാര്‍ സമരത്തില്‍ പങ്കെടുക്കാന്‍ സിപിഎം - ഡിവൈഎഫ്ഐ - എസ് എഫ്ഐ പ്രവര്‍ത്തകരായിരുന്നു. അവര്‍ എന്നെ ദേഹമാസകലം മര്‍ദിച്ചു. അന്ന് എന്നെ കാണാന്‍ ആശുപത്രിയില്‍ ആദ്യം എത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. സരിതയുടെ കേസ് ഭയന്ന് പ്രതിച്ഛായഭയം ഓര്‍ത്ത് അവരെല്ലാം ഓടിയൊളിച്ചു. ഉമ്മന്‍ചാണ്ടി മരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഉമ്മന്‍ചാണ്ടിയുമായി കുടപിടിച്ചുനില്‍ക്കുന്ന ചിത്രം വന്നത്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി പറഞ്ഞാല്‍ തന്റെ ഭാവി അപകടത്തിലാകുമോ എന്നുകണ്ടുകൊണ്ട് പ്രതിച്ഛായ വാദികള്‍ തലയില്‍ മുണ്ടിട്ട് ഓടിയൊളിച്ചു. അന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പമുണ്ടായിരുന്നത് ആ സിദ്ധിഖ് മാത്രമാണ്.

ആരോപണവിധേയരായ കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവരെ രക്ഷിക്കാനാണ് ഞാന്‍ ശ്രമം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താന്‍. എനിക്ക് ഉമ്മന്‍ചാണ്ടിയോട് ഒരു കടപ്പാടും ഇല്ല. ഉമ്മന്‍ ചാണ്ടി വളര്‍ത്തിക്കൊണ്ടുവന്ന ഒരുത്തനെയും ഞാന്‍ അന്ന് കണ്ടിട്ടില്ല. ഉമ്മന്‍ചാണ്ടി അവസാനനാളുകളില്‍ മരണവുമായി മല്ലിടുമ്പോള്‍ ഒരു യുവനേതാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വയ്ക്കാന്‍ ആവശ്യപ്പെട്ടു. ആ കടലാസ് വലിച്ചുകീറിയാണ് അടൂര്‍ക്കാരനെ ആ സ്ഥാനത്തുവച്ചത്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആശാന് വേണ്ടി ശിഷന്‍ ഇറങ്ങിയിരിക്കുകയാണ്. നാല് ഗര്‍ഭമുണ്ടാക്കി ഇപ്പോ അടൂരെ വീട്ടില്‍ വിശ്രമിക്കുയാണ് ആയാള്‍. തനിക്കെതിരായ സകല ആക്രമണവും അടൂരെ ആ വിട്ടീല്‍ നിന്നാണ്.

സോളാര്‍ കേസ് കെട്ടടങ്ങിയതിന് പിന്നാലെ കേരളത്തില്‍ ഉന്നതനായ ഒരു നേതാവ് ഓണക്കാഴചയുമായി വീട്ടില്‍ വന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് എനിക്ക് ഒരു ഓണക്കോടി കിട്ടിയത്. ഞാനത് നിരസിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. ഞാനല്ല ഇത് തരുന്നത്, ഭാര്യ തന്നതാണ്. ഇന്ന് ഞങ്ങളുടെ കുടുംബത്തെ നിലനിര്‍ത്തിയത് ഉണ്ണിത്താനാണ്. ആ ആളുവരെ എന്നെ ആക്രമിക്കുമ്പോള്‍ ആസ്വദിക്കുകയാണ്. ഷാഫിക്കെതിരെ താന്‍ ഒന്നുപറഞ്ഞിട്ടില്ല. എന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ഏതെങ്കിലും ഒരു നേതാവ് മിണ്ടിയോ?. 68 മുതല്‍ ഞാന്‍ പാര്‍ട്ടിയിലുള്ളതാണ്. ഏറ്റവും സീനിയറായ നേതാവാണ് ഞാന്‍. പാര്‍ട്ടിയില്‍ ഒന്നും ആഗ്രഹിക്കാത്തയാളാണ്. ആരെങ്കിലും സൈബര്‍ ആക്രമണം നിര്‍ത്താന്‍ പറഞ്ഞോ?. അവരൊക്കെ ആസ്വദിക്കുകയാണ്. ഈ ആസ്വാദനത്തിന് അധികം ആയുസ്സില്ല. ഞാന്‍ നിഷ്പക്ഷമായി നീതിപൂര്‍വമായി അഭിപ്രായം പറയുന്ന ആളാണ്. എനിക്ക് ആരോടും കടപ്പാടില്ല. ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഏതെങ്കിലും അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും.

എറണാകുളത്തെ പനമ്പിള്ളി നഗറിലെ ഒരു ഫ്ലാറ്റുണ്ട്. കേരളത്തിലെ എല്ലാവരും ബഹുമാനിക്കുന്ന നേതാവിന്റെതാണ്. അദ്ദേഹം മരിച്ചു പോയി. അയാള്‍ ഒരാളുടെ കാലുപിടിച്ച് അപേക്ഷിച്ചു. അത് പിന്നീട് വെളിപ്പെടുത്താം. രണ്ട് 2020 അത് ഒരു വണ്ടിയുടെ നമ്പറാണ്. അത് പിന്നാലെ പറയാം. സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ എന്റെ ഡയറിയില്‍ ശിഷ്യനും ആശാനും കുടുങ്ങുന്ന കുറെക്കാര്യങ്ങള്‍ ഉണ്ട്. അനാവശ്യമായി എന്നെ പ്രകോപിച്ചാല്‍ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളു. എന്റെ സര്‍ട്ടിഫിക്ക് ജീവിച്ചിരിക്കുന്ന മറിയമാണ്. മകളാണ്. മകന്‍ ചാണ്ടി ഉമ്മനാണ്. തന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി മന്ത്രിസ്ഥാനം ത്യജിച്ചയാളാണ് ഉമ്മന്‍ചാണ്ടി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചത് തിരുവനന്തപുരത്തുള്ള അഖിലിന്റെ പേര് ആണ്. അത് വലിച്ചെറിഞ്ഞാണ് ഷാഫി അടൂര്‍ക്കാരന്‍ ശിഷ്യനെ വച്ചത്'- രാജ്മോഹന്‍ പറഞ്ഞു.

Summary

Rahul Mamkootathil behind cyberattack against me at Shafi Parambil's behest: Rajmohan Unnithan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER