'നിങ്ങള്‍ സ്ത്രീപക്ഷത്തോ അതോ റേപിസ്റ്റ് പക്ഷത്തോ?', പ്രിയങ്ക ഗാന്ധിയോട് പി കെ ശ്രീമതി

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറഞ്ഞേയ്ക്കും
P K Sreemathi  Priyanka Gandhi Vadra
Priyanka Gandhi Vadra, P K Sreemathi
Updated on
1 min read

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയോട് ചോദ്യങ്ങളുമായി അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി. പ്രിയങ്ക ഗാന്ധി ഇരയുടെ പക്ഷത്ത് നിലകൊള്ളുമോ എന്ന ചോദ്യാമാണ് മുന്‍ എംപി കൂടിയായ പി കെ ശ്രീമതി ഉന്നയിക്കുന്നത്.

P K Sreemathi  Priyanka Gandhi Vadra
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

'വയനാട് എംപി വാ തുറക്കാത്തത് എന്ത്?, നിങ്ങള്‍ സ്ത്രീ പക്ഷത്തോ അതോ റേപിസ്റ്റ് പക്ഷത്തോ, ഉത്തരം പറയൂ പ്രിയങ്കേ'- എന്ന് പി കെ ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പീഡനം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം തുടങ്ങിയ ആക്ഷേപങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ രാഹുല്‍ മങ്കൂട്ടത്തിലിനെതിരെ ഇരുപത്തിമൂന്നുകാരിയും പരാതി നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്ക് ഇമെയില്‍ വഴി അയച്ച പരാതിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ വിഷയത്തില്‍ പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് പി കെ ശ്രീമതിയുടെ പ്രതികരണം.

അതിനിടെ, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറഞ്ഞേയ്ക്കും. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.

Summary

Amidst the controversies related to Palakkad MLA Rahul Mamkootathil, All India Women's Association National President P K Srimathi questioned Wayanad MP and AICC General Secretary Priyanka Gandhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com