രാഹുലിനെ അയോഗ്യനാക്കുമോ?; നിയമസഭാ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച

സിപിഎം എംഎല്‍എ ഡികെ മുരളി നല്‍കിയ പരാതിയാണ് കമ്മിറ്റി പരിശോധിക്കുക.
Rahul Mamkootathil
രാഹുല്‍ മാങ്കൂട്ടത്തില്‍ ( Rahul Mamkootathil )
Updated on
1 min read

തിരുവനന്തപുരം: ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡികെ മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എഎന്‍ ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയിരുന്നു. രാഹുലിനെതിരായ പരാതിയില്‍ പ്രാഥമിക വിലയിരിത്തലാകും തിങ്കളാഴ്ച ഉണ്ടാകുക. അയോഗ്യനാക്കുന്നതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നാണ് ചട്ടം.

Rahul Mamkootathil
'വെല്ലുവിളി പ്രവൃത്തിയിലാണ് വേണ്ടത്; നേമത്ത് മത്സരിക്കാന്‍ സതീശന് ധൈര്യമുണ്ടോ?'

ഈ സഭാ സമ്മേളനത്തില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത രാഹുലിനെതിരെ ഉചിതമായ നടപടിവേണമെന്നാണ് പരാതിയിലെ ആവശ്യം. അധാര്‍മികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എംഎല്‍എമാരെ നിയമസഭയ്ക്ക് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കാം. ഇതിന് എംഎല്‍എമാരുടെ പരാതിവേണം. ഈ സാഹചര്യത്തിലാണ് വാമനപുരം എംഎല്‍എ ഡി കെ മുരളി പരാതി നല്‍കിയത്.

Rahul Mamkootathil
കണ്‍മുന്നിലുള്ള യാഥാര്‍ഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല, വിമര്‍ശനങ്ങള്‍ ഏതോ നിരാശയില്‍ നിന്നുടലെടുത്ത ആരോപണങ്ങള്‍: മുഖ്യമന്ത്രി

സമിതി രാഹുലിന്റെയും മുരളിയുടെയും മൊഴിയെടുക്കും. പരാതിക്ക് അനുബന്ധമായ തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കണം. കോടതി നിരീക്ഷണങ്ങളും അതിജീവിതമാരുടെ പരാതികളും അടിസ്ഥാനമാക്കിയാണ് മുരളിയുടെ പരാതി. മൊഴിയെടുക്കാന്‍ ആരേയും വിളിച്ചുവരുത്താന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും.

നിയമസഭയിലെ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ മുരളി പെരുനെല്ലിയാണ്. പി ബാലചന്ദ്രന്‍, എം വി ഗോവിന്ദന്‍, യു എ ലത്തീഫ്, മാത്യു ടി തോമസ്, ടി പി രാമകൃഷ്ണന്‍, റോജി എം ജോണ്‍, എച്ച് സലാം, കെ കെ ശൈലജ എന്നിവരാണ് സമിതി അംഗങ്ങള്‍. ഇതില്‍ യു എ ലത്തീഫും റോജിയുമാണ് പ്രതിപക്ഷ അംഗങ്ങള്‍.

Summary

Rahul Mamkootathil MLA Disqualification: Assembly Ethics Committee to meet on Feb 2

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com