സംസ്ഥാനത്ത് നാല് ദിവസം തീവ്രമഴ; നാളെ ഏഴിടത്തും മറ്റന്നാള്‍ എട്ടിടത്തും ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്

മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച 12 ജില്ലകളിലും വ്യാഴാഴ്ച 14 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓഗസ്റ്റിൽ മഴ ശക്തമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും വിവിധ സ്വകാര്യ ഏജൻസികളും സൂചനകൾ നൽകിയിരുന്നു. കാലവർഷം മേയ് 29ന് ആരംഭിച്ചെങ്കിലും ജൂണിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലേതു പോലെ ദുർബലമായി. ജൂണിൽ 53% മഴക്കുറവാണ് ഉണ്ടായത്. 

ജൂലൈയിൽ ആദ്യ രണ്ടാഴ്ച വടക്കൻ ജില്ലകളിൽ മാത്രമായിരുന്നു ശക്തമായ മഴ.  ജൂലൈ ഒടുവിലത്തെ കണക്കു പ്രകാരം 26% ആണ് കാലവർഷത്തിൽ കുറവ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു ഇതുവരെ സാധാരണ നിലയിൽ കാലവർഷമുണ്ടായത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com