സ്‌നേഹപൂര്‍വം സല്‍മാന്; മഴ അവധിയില്‍ വാക്കുപാലിച്ച് തൃശൂര്‍ കലക്ടര്‍

സെന്റ്. മേരീസ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സല്‍മാനും തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും പങ്കെടുത്ത ഓട്ടമത്സരം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
Rain Holiday Announcement Thrissur Collector dedicated to salaman
Rain Holiday Announcement Thrissur Collector dedicated to salaman socicalmedia
Updated on
1 min read

തൃശ്ശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് തൃശൂരില്‍ പ്രഖ്യാപിച്ച വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി തന്നോടൊപ്പം മാരത്തണ്‍ ഓടിയ ഏഴാം ക്ലാസുകാരന് സമര്‍പ്പിച്ച് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. സ്‌നേഹപൂര്‍വം സല്‍മാന് എന്ന കാര്‍ഡിനൊപ്പമാണ് അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള കലക്ടറുടെ അറിയിപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ജില്ലാ ഭരണകൂടം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Rain Holiday Announcement Thrissur Collector dedicated to salaman
ഓടിത്തോല്‍പ്പിച്ചാല്‍ അവധി തരുമോ? വൈറലായി മാരത്തണും തൃശൂര്‍ കലക്ടറുടെ മറുപടിയും

സെന്റ്. മേരീസ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സല്‍മാനും തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും പങ്കെടുത്ത ഓട്ടമത്സരം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്‍ഡ്യൂറന്‍സ് അറ്റ്ലറ്റ്സ് ഓഫ് തൃശ്ശൂരിന്റെ നേതൃത്വത്തില്‍ പാലപ്പിള്ളിയില്‍ വച്ചു നടന്ന 12 കിലോമീറ്റര്‍ മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

കലക്ടര്‍ സാറിനെ ഓടി തോല്‍പ്പിച്ചാല്‍ സ്‌കൂളിന് അവധി തരുമോ?. എന്നായിരുന്നു സല്‍മാന്‍ അന്ന് ചോദിച്ചത്. ചോദ്യം വെല്ലുവിളിയായി ഏറ്റെടുത്ത കളക്ടര്‍ സൗഹൃദ മത്സരത്തിന് തയ്യാറാവുകയും ചെയ്തു. ഒടുവില്‍ ഇരുവരും ഒന്നിച്ച് ഫിനിഷ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷമാണ് അടുത്ത മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാല്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സല്‍മാന്റെ പേരില്‍ ഡെഡിക്കേറ്റ് ചെയ്യാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയത്.

Rain Holiday Announcement Thrissur Collector dedicated to salaman
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കലക്ടറുടെ പോസ്റ്റ്-

അവധി ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും എന്നോട് കുട്ടികൾ ചോദിക്കാറുള്ളതാണ്.... കഴിഞ്ഞ മാസം പാലപിള്ളിയിൽ വച്ചു നടന്ന മരത്തോണിനിടെ പരിചയപ്പെട്ട ഏഴാംക്ലാസ്സുകാരൻ സൽമാന്റെ ചോദ്യവും അങ്ങനെ ഉള്ള ഒന്നായിരുന്നു..
മഴയുടെ സാഹചര്യങ്ങളും മുന്നറിയിപ്പും കണക്കിലാക്കിയാണ് അവധികൾ നിശ്ചയിക്കുന്നത്. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം, ഇതാ ഒരു മഴ അവധി കൂടി. ഈ മഴ അവധികൾ വീട്ടിൽ ഇരുന്നു പഠിച്ചും മറ്റു പ്രവർത്തികളിൽ ഏർപ്പെട്ടും, പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നഭ്യർത്ഥിക്കുന്നു. ഈ അവധി സൽമാനും, സൽമാനെ പോലെ സ്പോർട്സിനേ സ്നേഹിക്കുന്ന, എല്ലാ കൊച്ചു കൂട്ടുകാർക്കും ആയി ഡെഡിക്കേറ്റ് ചെയ്യുന്നു.

വലിയ സ്വപ്‌നങ്ങൾ കാത്തുസൂക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും, അവ യാഥാർഥ്യമാവട്ടെ എന്നാശംസിക്കുന്നു. വലിയ നേട്ടങ്ങളിലേക്ക് ഓടി കുതിക്കുവാൻ സൽമാനും സാധിക്കട്ടെ! എന്നും അർജുൻ പാണ്ഡ്യൻ ഫെയിസ്ബുക്ക് കുറിപ്പിൽ പറയുന്നു.

തൃശ്ശൂര്‍ ജില്ലയില്‍  ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

Summary

Rain Holiday Announcement Thrissur Collector Arjun Pandian IAS dedicated to salaman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com