16കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; അഞ്ച് പേർക്കായി അന്വേഷണം ഊർജ്ജിതം

ആറ് പേർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്.
പൊലീസ്
പൊലീസ്പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കോഴിക്കോട്: കോഴിക്കോട് നാദാപുരത്തിന് സമീപം വല്ലാത്ത് 16 കാരനായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വലം സ്വദേശിയായ മജീദ് (76) ആണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വള്ളം പൊലീസ് സ്റ്റേഷനിൽ അഞ്ച് എഫ്ഐആറുകളും കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ മറ്റൊരു എഫ്ഐആറും ഉൾപ്പെടെ പോക്സോ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവിധ സ്ഥലങ്ങളിൽ വെച്ച് പലതവണകളായാണ് പീഡനം നടന്നിട്ടുള്ളത്. ആറ് പേർ ചേർന്ന് തന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടി സ്കൂളിൽ പോകാൻ തുടർച്ചയായി വിമുഖത കാണിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. തുടർന്ന് മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി വിവരം വെളിപ്പെടുത്തുകയായിരുന്നു.

'ഹിമാചല്‍, കര്‍ണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും അവര്‍ക്ക് വോട്ട് ചെയ്യാനും പോകുന്നില്ല. അതുകൊണ്ട് നുണ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ച്, രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താനുമാണ് ഇപ്പോഴത്തെ നീക്കം'- രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ച കസ്റ്റഡിയിലെടുത്ത മജീദിന്റെ അറസ്റ്റ് വള്ളം പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് പ്രതികളെ ഉടൻ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും വിശദമായ മൊഴിയെടുക്കുന്നതിനായി കൗൺസിലിംഗ് നൽകിവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി

Summary

Bangladesh, accuses him of 'creating anarchy'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER