തിരുവനന്തപുരം: തൽക്കാലികമായി നിർത്തിവെച്ചിരുന്ന പല സർവീസുകളും പുനരാരംഭിച്ചു. രാജ്യറാണി എക്സ്പ്രസ് ഏഴ് സ്ലീപ്പർ കോച്ചുകളും രണ്ട് എസി കോച്ചുകളും നാല് സെക്കൻഡ് ക്ലാസ് കോച്ചുകളും ഉൾപ്പെടെ 13 കോച്ചുകളുമായാണ് സർവിസ് പുനരാരംഭിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെയാണ് സർവീസ് നിർത്തി വെച്ചിരുന്നത്.
ഇതിനൊപ്പം റെയിൽവേ കൂടുതൽ ട്രെയിനുകളുടെ സർവീസ് ആരംഭിച്ചു. മെയ് 31 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. മെമു, എക്‌സ്‌പ്രസ് ട്രെയിനുകൾ സർവീസ് പുനരാരംഭിച്ചത്. 06013/ 06014 ആലപ്പുഴ–-കൊല്ലം–-ആലപ്പുഴ മെമു, 06015 /06016 എറണാകുളം–-ആലപ്പുഴ–-എറണാകുളം മെമു, 06017 / 06018 ഷൊർണൂർ–-എറണാകുളം–-ഷൊർണൂർ മെമു എന്നിവ ചൊവ്വാഴ്‌ച മുതൽ സർവീസ് തുടങ്ങി. 06349 കൊച്ചുവേളി–-നിലമ്പൂർ രാജ്യറാണി ചൊവ്വാഴ്‌ച സർവീസ് തുടങ്ങി. 06350 നിലമ്പൂർ–-കൊച്ചുവേളി ട്രെയിൻ ബുധനാഴ്‌ച സർവീസ് തുടങ്ങും. 06167 / 06168 തിരുവനന്തപുരം –-ഹസ്രത് നിസാമുദ്ദീൻ–-തിരുവനന്തപുരം, 06161 /06162 എറണാകുളം–-ബനസ്‌വാടി–-എറണാകുളം, 02646/02645 കൊച്ചുവേളി–-ഇൻഡോർ–-കൊച്ചുവേളി, 06164 / 06163 കൊച്ചുവേളി–-ലോമാന്യതിലക്–-കൊച്ചുവേളി, 06336 06335 നാഗർകോവിൽ–-ഗാന്ധിധാം–-നാഗർകോവിൽ എന്നീ പ്രതിവാര ട്രെയിനുകൾക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
പൂർണമായും റിസർവേഷനുളള രാജ്യറാണി നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നീ ബ്ലോക്ക് സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പുളളത്. രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15 ന് നിലമ്പൂരിലെത്തും. രാജ‍്യറാണി രാത്രി 9.30 നാണ് നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. നേരത്തെ നിലമ്പൂര്‍ നിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. കോട്ടയത്തേക്കും, പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates