

കൊച്ചി: പെരുമ്പാവൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്‍ ഒരുമാസം പിന്നിടുന്ന വേളയിലാണ് റാലി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി റാലിയില്‍ പങ്കെടുത്തവര്‍ക്കായി ആഭ്യന്തര മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നല്ല പെരുമ്പാവൂരിന്റെ നാളേയ്ക്കായി ലഹരി ഉപയോഗിക്കില്ലെന്നും ലഹരിക്കെതിരെ പോരാടാന്‍ തൂഫാന്‍ വാരിയറാകുമെന്നുമാണ് പ്രതിജ്ഞയിലെ പ്രധാന സന്ദേശം.
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിതരണം നടക്കുന്നത് തടയുക, നിയമപാലനം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രി നേരിട്ടെത്തി റാലിക്ക് നേതൃത്വം നല്‍കിയത്. പെരുമ്പാവൂര്‍ ബോയ്‌സ് സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നാട്ടുകാരും കുട്ടികളും ഉള്‍പ്പെടെ ആയിരത്തോളം പേരാണ് പങ്കെടുത്തത്.
ആദ്യം കാല്‍നടയായും പിന്നീട് തുറന്ന ജീപ്പിലുമാണ് രമേശ് ചെന്നിത്തല റാലിയുടെ ഭാഗമായത്. വൈകിട്ടോടെ പെരുമ്പാവൂരിലെ ഭായ് കോളനിയിലെത്തി അതിഥി തൊഴിലാളികളുമായി ആഭ്യന്തര മന്ത്രി സംവദിക്കും. മിനി ഇന്ത്യ എന്ന് അറിയപ്പെടുന്ന പെരുമ്പാവൂരില്‍ ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates