'കാസര്‍കോടും മഞ്ചേശ്വരത്തും ഡീലോ! അറിയില്ല, സതീശനോട് തന്നെ ചോദിക്കൂ'

കാസര്‍കോടും മഞ്ചേശ്വരത്തും തങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മറുപടി
Ramesh chennithala
രമേശ് ചെന്നിത്തലfile
Updated on
1 min read

കാസര്‍കോട്: കാസര്‍കോടും മഞ്ചേശ്വരത്തും എന്ത് ഡീലാണെന്ന് തനിക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് തന്നെ ചോദിക്കൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡീല്‍ സംബന്ധിച്ച് വ്യക്തത തേടിയ മാധ്യമപ്രവര്‍ത്തകനോടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Ramesh chennithala
'രാഹുല്‍ ഗാന്ധി ചില ഉറപ്പുകള്‍ നല്‍കി, സഹായങ്ങള്‍ ചെയ്യാമെന്ന് പാര്‍ട്ടി അറിയിച്ചു'; രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ സുധാകരന്‍

കാസര്‍കോടും മഞ്ചേശ്വരത്തും ഡീല്‍ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നതെന്നും ആ ഡീല്‍ എന്താണെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഈ ചോദ്യത്തിനോടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കാസര്‍കോടും മഞ്ചേശ്വരത്തും തങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. പ്രതിപക്ഷ നേതാവ് വരുമ്പോള്‍ ചോദിച്ചോളൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Ramesh chennithala
'പി കെ ശശി വഞ്ചകന്‍, ചരിത്രം ഇത്തരക്കാര്‍ക്ക് ഒരു കാലത്തും ജയം കൊടുത്തിട്ടില്ല'; പിണറായി വിജയന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് ഇറക്കിയ തുറുപ്പുചീട്ടായിരുന്നു സിപിഎം-ബിജെപി ഡീല്‍ ആരോപണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിച്ച പുതുയുഗ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു സിപിഎം-ബിജെപി ഡീല്‍ സംബന്ധിച്ച ആരോപണം ആദ്യം ഉന്നയിച്ചത്. കേരളത്തില്‍ സിജെപിയാണെന്നും യുഡിഎഫിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിന് പിന്നാലെ ഡീല്‍ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ഡീലുണ്ടെന്നായിരുന്നു വി ഡി സതീശന്‍ ആദ്യഘട്ടത്തില്‍ പറഞ്ഞത്.

Summary

Ramesh Chennithala: 'Is there a deal in Kasarakode and Manjeshwaram? I don't know, ask Satheesan himself'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com