വോട്ടര്‍പ്പട്ടികയില്‍ പേരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ഹിയറിങ്ങിനെത്തി

ഇന്ന് രാവിലെ പത്തോടെ കവടിയാര്‍ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ്.
Rathan U Kelkar, Chief Electoral Officer, Kerala
രത്തന്‍ യു ഖേല്‍ക്കര്‍
Updated on
1 min read

തിരുവനന്തപുരം: 2002 ലെ വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറിനും ഹിയിറിങ്. കര്‍ണ്ണാടക സ്വദേശിയായ രത്തന്‍ യു ഖേല്‍ക്കറുടെ പേര് എസ്‌ഐആര്‍ പട്ടികയിലിലില്ലായിരുന്നു. ഇന്ന് രാവിലെ പത്തോടെ കവടിയാര്‍ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ്.

നിലവില്‍ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ രത്തന്‍ ഖേല്‍ക്കറപേരുണ്ടെങ്കിലും 2002 ലെ കേരളത്തിലെ പട്ടികയിലോ കര്‍ണ്ണാടകയിലെ എസ്‌ഐആര്‍ പട്ടികയിലോ പേരില്ലാത്തതിനാല്‍ മാപ്പിങിന് സാധിച്ചിരുന്നില്ല. എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചപ്പോള്‍ ഇക്കാര്യം സിഇഒ രേഖപ്പെടുത്തിയിരുന്നു. ഒപ്പം പാസ്‌പോര്‍ട്ടിന്റെ കോപ്പിയും എന്യൂമറേഷന്‍ ഫോമിനൊപ്പം നല്‍കിയിരുന്നു.

Rathan U Kelkar, Chief Electoral Officer, Kerala
തന്ത്രിക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ; അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

ഇതിന് പിന്നാലെ ഹിയറിങ്ങിന് ബിഎല്‍ഒ വഴി ഇആര്‍ഒ നോട്ടീസ് നല്‍കി അങ്ങനെയാണ് കവടിയാര്‍ വില്ലേജ് ഓഫീസിലെ ഹിയറിങ്ങിനെത്തിയത്. തിരിച്ചറില്‍ രേഖയായി പാസ്‌പോര്‍ട്ടിന്റെ കോപ്പി ഹാജരാക്കി. പിന്നാലെ ഇആര്‍ഒ വെരിഫൈ ചെയ്യുകയും ചെയ്തു. ഏതാനും മിനിട്ടുകള്‍ കൊണ്ട് തന്നെ നടപടി പൂര്‍ത്തിയാക്കി.

2002 ല്‍ താന്‍ സര്‍വീസില്‍ ഇല്ലായിരുന്നുവെന്നും ആസമയത്ത് കര്‍ണ്ണാടകയിലായിരുന്നുവെന്നും രത്തന്‍ യു.ഖേല്‍ക്കര്‍ മാധ്യമപ്രവര്‍ത്ത?കരോട് പ്രതികരിച്ചു. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ടെത്തിയത്. വളരെ എളുപ്പത്തില്‍ ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ട്. ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനുമായി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ എല്ലാം നടപടിക്രമങ്ങളും വേഗത്തിലാക്കും. സമയം നീട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചാല്‍ അപ്രകാരം ചെയ്യും. പുതുതായി വോട്ട് ചേര്‍ക്കുന്നതിനായി ആളുകള്‍ മുന്നോട്ട് വരുന്നുണ്ട്. ഫെബ്രുവരി ഏഴിനകം ഹിയറിങ് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.

Rathan U Kelkar, Chief Electoral Officer, Kerala
ആസൂത്രണമികവില്‍ ശബരിമല ദര്‍ശനപുണ്യം; റെക്കോര്‍ഡ് ഭക്തര്‍, ചരിത്ര വരുമാനം
Summary

Name not in voter list chief electoral officer Ratanu khelkar appears for hearing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com