50 വര്‍ഷത്തേക്ക് 525 കോടി രൂപ നീക്കിവെച്ചു; രവിപിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണം 11 ന്

Ravi Pillai Academic Excellence Scholarship
ഡോ.ബി. രവിപിള്ള
Updated on
2 min read

തിരുവനന്തപുരം: രവിപിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി 50 വര്‍ഷത്തേക്ക് 525 കോടി രൂപ നീക്കിവെച്ചതായി രവി പിള്ള ഫൗണ്ടേഷന്‍. 2026 വര്‍ഷത്തെ ഡോ.രവി പിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഈ മാസം 11 ന് നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഈ മാസം 11ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ഈ വര്‍ഷം വിതരണം ചെയ്യുന്നത്.

സെക്കന്‍ഡറി സ്‌കൂള്‍ തലം മുതല്‍ പ്രൊഫഷണല്‍ കോളജ് തലം വരെയുള്ള മിടുക്കരായ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് രവി പിള്ള ഫൗണ്ടേഷന്‍ ' ഡോ.രവി പിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Ravi Pillai Academic Excellence Scholarship
രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം: പരാതി നല്‍കിയ ഡി കെ മുരളിയുടെ ഹിയറിങ് 23ന്

'വിദ്യാര്‍ഥികളാണ് ഏത് സമൂഹത്തിന്റെയും ഭാവി. അതുകൊണ്ട് തന്നെ അവരുടെ ഭാവി ഭദ്രമായാല്‍ അത് രാജ്യത്തിന്റെ ഭാവി ഭദ്രമാക്കും. ഈ ആലോചനയില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് എന്ന ആശയം രൂപപ്പെട്ടത്. ഈ ആശയത്തിന്റെ പൂര്‍ത്തീകരണമാണ് അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ്. വിദ്യാര്‍ഥികള്‍ അവരുടെ മാതാപിതാക്കളെ ബഹുമാനിക്കുകയും അവര്‍ക്ക് അഭിമാനമുണ്ടാക്കുന്ന വിജയം കരസ്തമാക്കുകയും ചെയ്താല്‍ അത് സമൂഹത്തിന്റെ ഉന്നതിക്ക് വഴിവയ്ക്കും'- ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള പറഞ്ഞു.

ഓരോ വര്‍ഷവും 1501 വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. ഹയര്‍സെക്കന്‍ഡറി തലത്തില്‍ 1100 വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. 1,00,000 രൂപ വീതമാണ് ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്. 200 പേര്‍ക്കാണ് 1,00,000 രൂപ വീതം ലഭിക്കുക. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 1,25,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. ഈ വിഭാഗത്തിലും 200 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയുക. ബിരുദ വിഭാഗം സ്‌കോളര്‍ഷിപ്പിന് ഒന്നു രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ സ്‌കോളര്‍ഷിപ്പിന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്( റെഗുലര്‍ മോഡ്) മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

Ravi Pillai Academic Excellence Scholarship
തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു; അയോഗ്യത നിലനില്‍ക്കും

രക്ഷിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കും രോഗബാധിതരായ രക്ഷിതാക്കളുള്ള വിദ്യാര്‍ഥികള്‍ക്കും സംസ്ഥാനതലത്തില്‍ കലാ-കായിക മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഓരോ വിഭാഗത്തിലും 20 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പ്രവാസി മലയാളികളുടെ മക്കള്‍ക്കും 5 ശതമാനം ഭിന്നശേഷിക്കാര്‍ക്കുമായി മാറ്റി വച്ചിട്ടുണ്ട്. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ പഠന മികവുള്ള വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനാകുക. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്നാണ് ഡോ.രവി പിള്ള ഫൗണ്ടേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. പതിനായിരകണക്കിന് അപേക്ഷകളാണ് ഇത്തവണ ഡോ.രവി പിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പിനായി ലഭിച്ചത്. ഇതില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയ പ്രത്യേക കമ്മിറ്റിയാണ് അര്‍ഹരായ 1501 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.

Summary

The Ravi Pillai Academic Excellence Scholarship project has allocated ₹525 crore for 50 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com