

കണ്ണൂര്‍: മലപ്പട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് മുന്‍പില്‍ റോഡരികില്‍ കെപിസിസി സ്ഥാപിച്ച മഹാത്മ ഗാന്ധി പ്രതിമയില്‍ മാലയിട്ട് പ്രചാരണം തുടങ്ങാനെത്തിയ തളിപ്പറമ്പിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി കൊയ്യം ജനാര്‍ദ്ദനനെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെപിസിസി സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് മാല ഇടുന്നതാണ് സംഘടിതരായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.
ശനിയാഴ്ച്ച രാവിലെ 10 മണിക്കാണ് സംഭവം. ഇതോടെ കൊയ്യം ജനാര്‍ദ്ദനനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസ് പുറത്താക്കിയ ആളെ മാലയിടാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് ഉന്തുംതള്ളുമുണ്ടായത്.
ഇതോടെ കൊയ്യം ജനാര്‍ദ്ദനനും സംഘവും മടങ്ങുകയായിരുന്നു. ഗാന്ധി പ്രതിമയ്ക്ക് മാലയിടാന്‍ അനുവദിക്കാത്തത് ജനാധിപത്യ ലംഘനമാണെന്നും ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്നും കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്‍പോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates