ചെന്നിത്തലയ്ക്ക് റിബല്‍; കെപിസിസി നിര്‍വാഹകസമിതി അംഗം പത്രിക നല്‍കി

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതന്‍ രംഗത്ത്
niyaz_bharathi
niyaz_bharathi
Updated on: 
1 min read

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതന്‍ രംഗത്ത്. കെപിസിസി എക്‌സിക്യുട്ടീവ് അംഗം നിയാസ് ഭാരതിയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.  

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയും, അസമത്വവും, ഗ്രൂപ്പിസവും തുറന്നുകാട്ടാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് നിയാസ് ഭാരതി പറഞ്ഞു. പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷം രമേശ് ചെന്നിത്തലയുടെ കപടരാഷ്ട്രീയമുഖം തുറന്നുകാട്ടാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും നിയാസ് ഭാരതി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നിയാസ് തിരുവനന്തപുരം ഗവ. ലോ കോളേജ് മുന്‍ യൂണിയന്‍ ചെയര്‍മാന്‍ കൂടിയാണ്.

ചൊവ്വാഴ്ചയാണ് രമേശ് ചെന്നിത്തല പത്രിക സമര്‍പ്പിച്ചത്. അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് മല്‍സരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com