'കൊല്ലാന്‍ നോക്കുന്നോ'; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ് അഴിഞ്ഞാട്ടം - വിഡിയോ

private bus in ernakulam
നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതിവിഡിയോ ദൃശ്യം
Updated on: 
1 min read

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടമെന്ന് പരാതി. തുടരെ ഹോണ്‍ മുഴക്കി പിന്നിലൂടെ പാഞ്ഞെത്തിയ ബസ് ഇരുചക്രവാഹന യാത്രികരെ ഇടിച്ചിട്ടു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന യുവാവ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന യുവതി ബസ്സിനു മുന്നില്‍ കയറി നിന്നു ബസ് തടഞ്ഞു.

ഇന്നലെ രാവിലെ 9.30ന് ഫോര്‍ട്ട്‌കൊച്ചിയിലേക്കു വരികയായിരുന്ന മുഹമ്മദ് റിസ്വാന്‍ എന്ന യുവാവിനും കുടുംബസുഹൃത്തായ പെണ്‍കുട്ടിക്കുമാണു ദുരനുഭവമുണ്ടായത്. 'വഹ്ബിയ' എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. ബസ് ഇടിപ്പിച്ചു കൊല്ലാന്‍ നോക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. പൊലീസ് എത്തിയാണ് ഇവരെ റോഡില്‍നിന്നു മാറ്റിയത്.

ഇടപ്പള്ളി മേല്‍പാലത്തിനു സമീപത്തു വച്ചാണു പിന്നിലൂടെ ഹോണടിച്ചെത്തിയ ബസ് യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. ബൈക്കില്‍ ബസിടിച്ചതു ചോദ്യം ചെയ്യാന്‍ ഡ്രൈവര്‍ക്കു സമീപമെത്തിയ തന്നെ ജീവനക്കാര്‍ മര്‍ദിച്ചതായി റിസ്വാന്‍ പറഞ്ഞു. പല തവണ ബൈക്കില്‍ ബസിടിപ്പിക്കുകയും ചെയ്തു. ഇതോടെ യുവതിയും യുവാവും ചേര്‍ന്നു ബസ് തടഞ്ഞിടുകയായിരുന്നു.

പരാതി നല്‍കിയെങ്കിലും ബസുകാരെ സംരക്ഷിക്കുന്ന നിലപാടാണു പൊലീസ് സ്വീകരിച്ചതെന്നും പരാതിയുണ്ട്. യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി.

Summary

A reckless driving and road rage incident involving a private bus occurred at Edappally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com