പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് എതിരെ പോരാടിയ ജോസഫ് സ്‌കറിയയ്ക്ക് ആശ്വാസം; കാലിക്കറ്റില്‍ പ്രൊഫസര്‍ തസ്തികയില്‍ സ്ഥിരനിയമനത്തിന് ഉത്തരവ്

കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗത്തില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് ഡോ. ജോസഫ് സ്‌കറിയയ്ക്ക് സ്ഥിരനിയമനം നല്‍കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു
Joseph Scaria
ജോസഫ് സ്‌കറിയfacebook
Edited By:
Updated on
1 min read

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗത്തില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് ഡോ. ജോസഫ് സ്‌കറിയയ്ക്ക് സ്ഥിരനിയമനം നല്‍കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെ കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാന്‍ തന്നെ ഒഴിവാക്കി എന്ന് ആരോപണം ഉന്നയിച്ച ജോസഫ് സ്‌കറിയയ്ക്ക് ആണ് കാലിക്കറ്റില്‍ സ്ഥിരനിയമനം ലഭിക്കുന്നതിന് അനുകൂലമായ കോടതി ഉത്തരവ് ഉണ്ടായത്. 2021ല്‍ നടന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും നിയമനം നല്‍കാതിരുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടിക്കെതിരെയാണ് കോടതിയുടെ ഇടപെടല്‍. നാല് വര്‍ഷത്തിലേറെയായി നിയമനം തടഞ്ഞുവെച്ച കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിന് കോടതി ഉത്തരവ് തിരിച്ചടിയായി.

കാലിക്കറ്റ് സര്‍വകലാശാലയില്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് ലഭിച്ച ഡോ: ജോസഫ് സ്‌കറിയ്ക്ക് അടിയന്തരമായി പ്രൊഫസര്‍ തസ്തികയില്‍ നിയമനം നല്‍കാന്‍ ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ ആണ് ഉത്തരവിട്ടത്. 2019 ഡിസംബറിലാണ് മലയാളം വിഭാഗത്തില്‍ പ്രൊഫസര്‍ നിയമനത്തിന് സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടര്‍ന്ന് 2021ല്‍ അഭിമുഖം നടത്തി റാങ്ക് പട്ടിക തയ്യാറാക്കിയെങ്കിലും ഒന്നാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്ക്ക് നിയമന ഉത്തരവ് നല്‍കാതെ സിന്‍ഡിക്കേറ്റ് തീരുമാനം നീട്ടിക്കൊണ്ടുപോയി. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

Joseph Scaria
എല്ലാ സർക്കാർ ജീവനക്കാരും 'ലക്ഷങ്ങൾ' വാരുന്നില്ല!

പ്രിയ വര്‍ഗീസ് കേസ്

2021ല്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിലും ജോസഫ് സ്‌കറിയ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് വിവാദമായിരുന്നു. ഏറ്റവും കൂടുതല്‍ റിസര്‍ച്ച് സ്‌കോര്‍ പോയിന്റ് ഉള്ള തന്നെ രണ്ടാം റാങ്കിലേയ്ക്ക് മാറ്റി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ചോദ്യം ചെയ്ത് ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കണ്ണൂര്‍ സര്‍വകലാശാലയില്‍ പുനര്‍ നിയമനത്തിലൂടെ വീണ്ടും വിസി ആയ, സുപ്രീം കോടതി വിധിയിലൂടെ പുറത്താക്കപ്പെട്ട ഡോ : ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായ ഇന്റര്‍വ്യൂ ബോര്‍ഡ് ആണ് പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്. ആ നിയമനത്തെ ചോദ്യം ചെയ്ത് ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ നിയമപോരാട്ടം നടത്തിയതിലുള്ള രാഷ്ട്രീയ വിരോധമാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനം തടയാന്‍ കാരണമായതെന്നാണ് ജോസഫ് സ്‌കറിയയുടെ വാദം. ഹര്‍ജിക്കാരന് വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ജോര്‍ജ് പൂന്തോട്ടം കോടതിയില്‍ ഹാജരായി.

Joseph Scaria
'സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ എന്റെ കാലത്ത് തുടരില്ല; അന്ന് തലയില്‍ മുണ്ടിട്ടല്ലേ ഒപ്പിട്ടത്'
Summary

Relief for Joseph Scaria, who fought against Priya Varghese's appointment; Order for permanent appointment as professor in Calicut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com