ഏകാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും; തിരുനാവായ മഹാമാഘ മഹോത്സവ നേതൃത്വത്തില്‍ നിന്ന് സ്വാമി ആനന്ദവനത്തെ മാറ്റിയതില്‍ വിശദീകരണം

ആനന്ദവനത്തിന്റെ നേതൃത്വത്തില്‍ ഉത്സവം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് വ്യക്തമാക്കിയ പ്രാദേശിക സമിതി, മേളയുടെ നേതൃത്വം ഏറ്റെടുക്കാന്‍ മാര്‍ഗദര്‍ശക മണ്ഡലത്തെ സമീപിക്കുകയായിരുന്നു
Swami Chidanandapuri
Swami Chidanandapuriഫയൽ
Edited By:
Updated on: 
1 min read

മലപ്പുറം: 2027ല്‍ തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ നേതൃസ്ഥാനത്തു നിന്ന് സ്വാമി ആനന്ദവനം ഭാരതി മഹാരാജയെ മാറ്റിയതില്‍ വിശദീകരണവുമായി സന്ന്യാസിമാരുടെ സംഘടനയായ മാര്‍ഗദര്‍ശമണ്ഡലം രംഗത്തെത്തി. സ്വാമി ആനന്ദവനം ഭാരതിയുടെ സ്വേച്ഛാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന് കാണിച്ച് മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഫെയ്‌സ്ബുക്കില്‍ പ്രസ്താവന ഇറക്കി.

വലിയ ജനപങ്കാളിത്തമുണ്ടായ കഴിഞ്ഞ വര്‍ഷത്തെ മഹോത്സവത്തിന്റെ വരവില്‍ ഏറിയ പങ്കും നടത്തിപ്പ് കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെ ആനന്ദവനം സ്വാമിയും അദ്ദേഹത്തോട് ബന്ധപ്പെട്ടവരും സ്വന്തമാക്കിയെന്നും ചിലവുകളും ബാധ്യതകളും മാത്രം കമ്മിറ്റിയുടെ തലയില്‍ കെട്ടിവെച്ചെന്നും പ്രസ്താവനയില്‍ പറയുന്നു. 2025ല്‍ നടന്ന മഹോത്സവം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയതോടെ തുടര്‍ച്ചയായി അനേക വര്‍ഷങ്ങളായി മഹോത്സവം നടത്തിവന്ന കമ്മിറ്റിയെ വേണ്ടതുപോലെ ആനന്ദവനം സ്വാമി പരിഗണിച്ചില്ല. 2025ല്‍ ആരംഭിച്ചതെന്ന വിധത്തിലും ജൂനാ അഖാഡയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന വിധത്തിലും പ്രചരണം നടത്തി. കൂടാതെ അടുത്ത മേള 51 ദിവസമായിരിക്കും എന്ന് ആനന്ദവനം സ്വാമി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും ചെയ്തു.

Swami Chidanandapuri
പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

ഇതിനേ തുടര്‍ന്നാണ് സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയിലുള്ള മാര്‍ഗ്ഗദര്‍ശക മണ്ഡലം വിഷയത്തില്‍ ഇടപെട്ട് ആനന്ദവനം സ്വാമിയുമായി ചര്‍ച്ച നടത്തിയത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സത്സ്വരൂപാനന്ദ സരസ്വതി സ്വാമിയും അതുല്യാമൃത പ്രാണാമാതാജിയും ഹൈന്ദവ സംഘടനകളുടെ സംസ്ഥാനതല കാര്യകര്‍ത്താക്കളും പങ്കെടുത്തു.

ശ്രീ മാതാ അമൃതാനന്ദമയീ ദേവി മുഖ്യരക്ഷാധികാരിയായി കേരളത്തിലെ എല്ലാ സന്ന്യാസാശ്രമങ്ങളിലെയും ആചാര്യന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് തിരുനാവായയിലും തവനൂരുമായി ഇരുകരകളിലെയും കമ്മിറ്റികളുടെ കൂട്ടായ്മ ഉറപ്പുവരുത്തിക്കൊണ്ടാണ് മേള നടത്തേണ്ടത് എന്ന് യോഗത്തില്‍ ആനന്ദവനം സ്വാമിയെ അറിയിച്ചെങ്കിലും താന്‍ ജൂനാ അഖാഡയുടെ നേതൃത്വത്തില്‍ കേരള കുംഭമേള നടത്തുമെന്ന പ്രഖ്യാപനമാണ് സ്വാമിയില്‍ നിന്ന് ഉണ്ടായത്.

Swami Chidanandapuri
നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

ഇതോടെ ആനന്ദവനത്തെ നേതൃത്വത്തില്‍ നിന്ന് മാറ്റുക എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. കേരളത്തില്‍ നിന്ന് ആദ്യമായി നിശ്ചയിക്കപ്പെട്ട മഹാമണ്ഡലേശ്വര്‍ എന്ന നിലയില്‍ സ്വാമി ആനന്ദവനം ഭാരതിയെ ഹിന്ദുത്വ സംഘടനകള്‍ വലിയ നിലയില്‍ ആഘോഷിച്ചുകൊണ്ടിരിക്കേയാണ് അദ്ദേഹത്തിനെതിരെ സാമ്പത്തിക തട്ടിപ്പുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സന്ന്യാസിവര്യന്മാരില്‍ നിന്നുതന്നെ ഉണ്ടാകുന്നത്. ദക്ഷിണേന്ത്യയുടെ കുംഭമേള എന്ന പേരില്‍ പ്രസിദ്ധമായ മഹോത്സവത്തിന് അടുത്ത വര്‍ഷം ചിദാനന്ദപുരി സ്വാമി നേതൃത്വം വഹിക്കും എന്നാണ് സൂചന.

Summary

Explanation regarding the removal of Swami Anandavanam from the leadership of Thirunavaya Mahamagha Mahotsavam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com