മുഖ്യമന്ത്രിയുടെ വൈറല്‍ ഡാന്‍സ്; മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

നന്നായി ഡാന്‍സ് കളിക്കുന്ന സാക്ഷാല്‍ മോഹന്‍ലാലിനേക്കാളും എന്റെ സുഹൃത്തും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് യെക്കാളുമൊക്കെ മികച്ച രീതിയിലാണ് ഞാന്‍ അതില്‍ ഡാന്‍സ് കളിക്കുന്നത്
VD Satheesan AI Dance
VD Satheesan AI Dance Video
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരമെന്ന് റിപ്പോര്‍ട്ട്. നാല്‍പ്പതിലധികം വീഡിയോകള്‍ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ എഐ വീഡിയോയ്ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയായിരുന്നു മുഖ്യമന്ത്രി വീഡിയോ സതീശന്‍ ഡാന്‍സ് കളിക്കുന്ന എഐ വീഡിയോ പുറത്തുവരുന്നത്. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. വീഡിയോ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മെറ്റ അത് നീക്കം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ കാണാന്‍ കഴിയാത്ത നിലയിലാണ് വീഡിയോ നീക്കം ചെയ്തത്. വീഡിയോ ഇന്ത്യയില്‍ നിലവിലുള്ള ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് കാട്ടിയായിരുന്നു മെറ്റയുടെ നടപടി.

വിഡിയോ സൈബര്‍ ലോകത്ത് വന്‍ ചര്‍ച്ചയായി മാറിയതിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശന്‍ ഇതിനോട് പ്രതികരിച്ചിരുന്നു. 'സംഗീതം, നൃത്തം തുടങ്ങി എല്ലാം കൃത്യമായി നിര്‍മ്മിക്കാന്‍ ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കഴിയും. ഈ പുതിയ സാങ്കേതികവിദ്യയുടെ സൃഷ്ടികളെ നിയമപരമായി നമ്മള്‍ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? കഴിഞ്ഞ ദിവസം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ രസകരമായ ഒരു കാര്യം കണ്ടു. ഞാന്‍ മുന്നില്‍ നിന്ന് ഒരു ഗ്രൂപ്പ് ഡാന്‍സ് നയിക്കുന്നതാണ് ആ വിഡിയോ. കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി! നന്നായി ഡാന്‍സ് കളിക്കുന്ന സാക്ഷാല്‍ മോഹന്‍ലാലിനേക്കാളും എന്റെ സുഹൃത്തും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യേക്കാളുമൊക്കെ മികച്ച രീതിയിലാണ് ഞാന്‍ അതില്‍ ഡാന്‍സ് കളിക്കുന്നത്. കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ആ തലത്തിലാണ് ആളുകള്‍ ഇപ്പോള്‍ എഐ ഉപയോഗിച്ച് ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്നത്,' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

അതേസമയം, വൈറല്‍ വീഡിയോ മെറ്റ നീക്കം ചെയ്തതില്‍ പ്രതികരണവുമായി എഐ കവല ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമയും കണ്ടന്റ് ക്രിയേറ്ററുമായ അഭിജിത് രംഗത്തെത്തി. സര്‍ക്കാര്‍ തലത്തില്‍ മുഖ്യമന്ത്രിയുടെ സൈബര്‍ വിങ് ടീം റിപ്പോര്‍ട്ട് ചെയ്തതിനാലായിരിക്കാം വീഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തതെന്ന് അഭിജിത് വ്യക്തമാക്കി. എന്നാല്‍. നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് വീഡിയോ നിരോധിച്ചിട്ടുള്ളതെന്നും രാജ്യത്തിന് പുറത്തും തത്സമയം 18 മില്യണിലധികം കാഴ്ചക്കാരുടെ പിന്തുണയുമായി വീഡിയോ അക്കൗണ്ടില്‍ തന്നെയുണ്ടെന്നും അഭിജിത് പറഞ്ഞു. അഭിജിത് ജോലി ചെയ്യുന്ന Reach you.inഎന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്ഥാപനമാണ് എ.ഐ വിഡിയോ നിര്‍മിച്ചിരിക്കുന്നത്.

Summary

Reports indicate that Meta removed the AI ​​video of VD Satheesan at the request of the police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

popcorn
Minister T Siddique Drone Pilot
V Kunjikrishnan Slams Pinarayi ED Probe
mv govindan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com