ഐപിഎസ് തലപ്പത്ത് അഴിച്ചുപണിപ്രതീകാത്മക ചിത്രം
Kerala
ഹരിശങ്കറിനെ കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം
ഐജി കാളീരാജ് മഹേശ്വര്‍ കൊച്ചി സിറ്റി കമ്മീഷണറും ജി ജയദേവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാകും
തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം.കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഹരിശങ്കര്‍ ഐപിഎസിനെ മാറ്റി. പകരം ബറ്റാലിയന്‍ ഡിഐജിയാകും. ഐജി കാളീരാജ് മഹേശ്വറിനെ കൊച്ചി സിറ്റി കമ്മീഷണറായും ജി ജയദേവിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു.
ടി നാരായണന്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജിയായും, അരുണ്‍ ബി കൃഷ്ണ കൊച്ചി റെയ്ഞ്ച് ഡിഐജിയായും ചുമതലയേല്‍ക്കും.
ഹേമലത ഐപിഎസ് ആണ് കൊല്ലം കമ്മീഷണര്‍. ജെ മഹേഷിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായും നിയമിച്ചു.
Summary
reshuffle at the top level of the IPS
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

