‌‌ബിശ്വനാഥ് സിൻഹയും കെ വാസുകിയും തിരിച്ചെത്തി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി 

കുടുംബശ്രീ എക്സി. ഡയറക്ടറായി ജാഫർ മാലിക്കും മിൽമ എംഡിയായി ആസിഫ് കെ യൂസഫും നിയമിതരാകും
കെ വാസുകി ഐഎഎസ്
കെ വാസുകി ഐഎഎസ്
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ബിശ്വനാഥ് സിൻഹ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. അവധിയിലായിരുന്ന തിരുവനന്തപുരം മുന്‍ കലക്ടര്‍ കെ വാസുകിയെ ലാൻഡ് റവന്യൂ കമ്മിഷണറായി നിമയിച്ചു. ദുരന്ത നിവാരണ കമ്മീഷണ‍ർ ചുമതലയും വാസുകിക്കാണ്. 

ഡോ. കാർത്തികേയൻ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി ചുമതലയേല്‍ക്കും. കുടുംബശ്രീ എക്സി. ഡയറക്ടറായി ജാഫർ മാലിക്കും മിൽമ എംഡിയായി ആസിഫ് കെ യൂസഫും നിയമിതരാകും. രത്തൻ ഖേൽക്കറിനെ ടാക്സ്, എക്സൈസ് വകുപ്പ് സെക്രട്ടറിയായും നിയമിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com