കണ്ണൂർ: കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ നായാട്ടിനിടെ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പളളത്ത് നാരായണൻ, രജീഷ് അമ്പാട്ട് എന്നിവരാണ് അറസ്റ്റിലായത്. നായാട്ടുസംഘത്തിലുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഏലപ്പാറ സ്വദേശി പരിത്തനാൽ ബെന്നിയാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
ബെന്നിയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതെന്നായിരുന്നു ഒപ്പമുണ്ടായിരുന്നവർ പൊലീസിന് നൽകിയ മൊഴി. വ്യാപകമായി കാട്ടുപന്നിയുടെ ശല്യമുള്ള പ്രദേശമാണിത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി കിട്ടിയതോടെ നായാട്ടടക്കമുള്ള കാര്യങ്ങൾ ഇവിടെ നടക്കാറുണ്ടായിരുന്നു. അത്തരത്തിൽ നായാട്ടിനിടെയായിരുന്നു സംഭവം.
ഈ വാർത്ത കൂടി വായിക്കൂ ഇടുക്കിയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു മരണം; നിരവധി പേർക്ക് പരിക്ക്
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates