താമരശ്ശേരി ചുരത്തിൽ ഈ ദിവസങ്ങളിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

ചുരത്തിൽ അറ്റകുറ്റ പണികൾ
Restrictions on heavy vehicles
താമരശ്ശേരി ചുരംഫയല്‍
Updated on
1 min read

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിൽ ​ഗതാ​ഗത നിയന്ത്രണം. ഭാര വാഹനങ്ങൾക്കാണ് നിയന്ത്രണം വരുന്നത്. ചുരത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മാസം 7 മുതൽ 11 വരെയാണ് ഭാര വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്.

ദേശീയ പാത 755ന്റെ ഭാ​ഗമായ കോഴിക്കോട്- കൊല്ലങ്ങൽ റോഡിലാണ് അറ്റകുറ്റ പണി. ഇതിന്റെ ഭാ​ഗമായി ചുരത്തിലെ 2, 4 വളവുകളിൽ താഴ്ന്നു പോയ ഇന്റർ ലോക്ക് കട്ടകൾ ഉയർത്തുന്ന പ്രവൃത്തികൾ നടക്കും. 6, 7, 8 വളവുകളിലെ കുഴി അടയ്ക്കലും ഈ ദിവസങ്ങളിൽ നടക്കും.

7 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പകൽ സമയത്തായിരിക്കും നിയന്ത്രണമെന്നു ദേശീയ പാത വിഭാ​ഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ വ്യക്തമാക്കി. ആവശ്യമായ ​ഗതാ​ഗത ക്രമീകരണങ്ങൾ നടത്താൻ താമരശ്ശേരി ഡിവൈഎസ്പിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com