ഭിന്നശേഷി സൗഹൃദം പാഴ്‌വാക്കായി; തൃശൂരില്‍ വോട്ടു ചെയ്യാതെ മടങ്ങി റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍
തൃശൂര്‍: ഭിന്നശേഷി സൗഹൃദം പാഴ്‌വാക്കായി. വോട്ടു ചെയ്യാനെത്തിയ റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബൂത്തില്‍ റാമ്പില്ലെന്ന് മനസ്സിലായതോടെ വോട്ടുചെയ്യാതെ മടങ്ങി. തൃശൂര്‍ കോലഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ വോട്ടറായ സീനക്കാണ് വോട്ട് നഷ്ടമായത്. ഭിന്നശേഷിക്കാരായ സീനയ്ക്ക് പോട്ടോര്‍ എല്‍ പി സ്‌കൂളിലായിരുന്നു വോട്ട്.
വോട്ടു ചെയ്യാന്‍ എത്തിയപ്പോഴാണ് ബൂത്തില്‍ റാമ്പില്ലെന്ന് മനസ്സിലായത്. ഇതോടെ ടീച്ചര്‍ വോട്ടു ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. പിടിച്ചു കയറ്റാമെന്ന ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന അവര്‍ നിരാകരിക്കുകയായിരുന്നു. താന്‍ അന്ധയാണെങ്കില്‍ പരസഹായം ആവശ്യമായേനേ. ഇപ്പോള്‍ അതുവേണ്ട എന്നായിരുന്നു പ്രതികരണം.
ജീവിതത്തിലാദ്യമായാണ് സീന വോട്ടു മുടക്കിയത്. കഴിഞ്ഞതവണയും ഇതേ സ്‌കൂളിലായിരുന്നു എങ്കിലും അന്ന് റാമ്പുള്ള കെട്ടിടത്തിലായിരുന്നു ബൂത്ത് എന്നും അവര്‍ പറഞ്ഞു. വോട്ട് നഷ്ടമായത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷണര്‍ക്ക് സീന പരാതി അറിയിച്ചു.
Retired Deputy Director of Education returns without voting in Thrissur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

